വിട പറഞ്ഞത് രുചിയുടെ രാജാവ്

  • Posted By:
Subscribe to Oneindia Malayalam
Ambi Swamy
തൃശൂര്‍: തൃശൂരിന്റെ അമ്പി സ്വാമി എന്നറിയപ്പെട്ടിരുന്ന പാചക വിദഗ്ധന്‍ എം.എസ്. കൃഷ്ണയ്യര്‍ (77) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. സംസ്‌കാരം ഉച്ചയ്ക്കു ശേഷം തൃശൂര്‍ ബ്രാഹ്മണ സമൂഹ ശ്മശാനത്തില്‍ നടക്കും.


അടുപ്പിന്റെ ചൂടും പാത്രത്തിന്റെ വലുപ്പവും നോക്കി ചേരുവകളുടെ അളവു പറയുന്ന അമ്പി സ്വാമിയുടെ കൈപ്പുണ്യത്തിന്റെ സ്വാദ് ആറ് പതിറ്റാണ്ട് മുമ്പാണ് ലോകം അറിഞ്ഞു തുടങ്ങിയത്. പതിനേഴാം വയസ്സില്‍ കല്യാണ സദ്യയിലായിരുന്നു തുടക്കം.

ബ്രാഹ്മണ കുടുംബങ്ങളുടെ അകത്തളങ്ങളില്‍ മാത്രം ഒതുങ്ങിനിന്ന രുചിക്കൂട്ടുകള്‍ പൊതുസമൂഹത്തിനു സമ്മാനിച്ച വ്യക്തിയായിരുന്നു അമ്പി സ്വാമി. ഒട്ടേറെ സ്‌കൂള്‍ യുവജനോത്സവങ്ങള്‍ക്കും സദ്യയൊരുക്കിയിട്ടുണ്ട്. അന്തരിച്ച മുന്‍ മുഖ്യമന്ത്രി കെ.കരുണാകരന്റെ വിവാഹത്തിന് ടീപാര്‍ട്ടിയൊരുക്കിയത് സ്വാമിയായിരുന്നു. കരുണാകരന്റെ ഭാര്യ കല്യാണിക്കുട്ടിയമ്മയുടെ അടിയന്തിര സദ്യയൊരുക്കിയതും സ്വാമി തന്നെ. ഇകെ.നായനാരുടെ മകന്റെ കല്യാണത്തിനും സഹകരണ മന്ത്രി സി.എന്‍.ബാലകൃഷ്ണന്‍, കോടിയേരി ബാലകൃഷ്ണന്‍ എന്നിവരുടെ വീടുകളില്‍ വിവാഹസദ്യയൊരുക്കിയും വേറാരുമായിരുന്നില്ല.

വിശേഷ ദിവസങ്ങളില്‍ സദ്യക്കിറ്റുകള്‍ ജനകീയമാക്കിയതും അമ്പി സ്വാമിയായിരുന്നു. ഓണം പോലുള്ള വിശേഷദിവസങ്ങളില്‍ പതിനായിരക്കണക്കിന് ലിറ്റര്‍ പായസമായിരുന്നു സ്വാമി തയാറാക്കിയിരുന്നത്. 'പായസത്തിന്റെ സ്വാദറിയമമെങ്കില്‍ അമ്പി സ്വാമിയുടെ പാലട പ്രഥമന്‍ കഴിയ്ക്കണഷ്ടാ... 'എന്നാണ് രുചിയുടെ രാജാവിനെപ്പറ്റി തൃശൂരുകാര്‍ പറഞ്ഞിരുന്നത്.

English summary
Known for his mouthwatering vegetarian dishes, Noted cookery expert M S Krishna Iyer alias Ambi Swamy died of a heart attack last night
Please Wait while comments are loading...