Get Updates
Get notified of breaking news, exclusive insights, and must-see stories!

ബൈക്കിടിച്ച് കൊല: ശരവണനെ തേടി പൊലീസ്

വര്‍ക്കല: പീഡശ്രമം തടഞ്ഞ പെണ്‍കുട്ടിയെ ബൈക്കിടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ആറ്റിങ്ങല്‍ ഡി.വൈ.എസ്.പി ബി.കെ പ്രശാന്തന്റെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷത്തിന്റെ ചുമതല.

വര്‍ക്കല മുണ്ടിയില്‍ പഴവിള വീട്ടില്‍ ലിജി(19)യെയാണ് കഴിഞ്ഞ ദിവസം ഒരാള്‍ ബൈക്കിടിച്ച് കൊലപ്പെടുത്തിയത്. വര്‍ക്കലയിലെ ഒരു ഫാന്‍സി സെന്ററിലെ ജീവനക്കാരിയായിരുന്ന ലിജി ജോലി കഴിഞ്ഞ് വീട്ടിലേയ്ക്ക് മടങ്ങുമ്പോള്‍ ഒരു യുവാവ് ബൈക്കില്‍ പിന്തുടര്‍ന്ന് ശല്യപ്പെടുത്തുകയായിരുന്നു.

തുടര്‍ന്ന് അടുത്ത വീട്ടില്‍ കയറി രക്ഷപെട്ട പെണ്‍കുട്ടി ഇയാള്‍ പോയെന്ന ധാരണയില്‍ വീണ്ടും റോഡിലേയ്ക്ക് ഇറങ്ങി നടന്ന ലിജിയെ പഴവിള അങ്കണവാടിയ്ക്ക് സമീപം വച്ച് ഇയാള്‍ വീണ്ടും ആക്രമിക്കുകയും ബൈക്കിടിച്ച് വീഴ്ത്തുകയുമായിരുന്നു. ലിജിയുടെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോഴേക്കും ് ഇയാള്‍ രക്ഷപ്പെടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ലിജിയെ വര്‍ക്കല ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഞായറാഴ്ച രാത്രിയോടെയാണ് പെണ്‍കുട്ടി മരിച്ചത്.

ലിജി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന വേളയില്‍ ശരവണന്‍ എന്നു പരിചയപ്പെടുത്തിയയാള്‍ ലിജിയുടെ ഫോണിലേയ്ക്ക് വിളിച്ചിരുന്നു. ചികിത്സയ്ക്കുള്ള പണം തരാമെന്നും ലിജിയുടെ ബാങ്ക് അക്കൗണ്ട് നല്‍കണമെന്നും ഇയാള്‍ ആവശ്യപ്പെട്ടിരുന്നു. ബന്ധുക്കള്‍ ഇക്കാര്യം പോലീസിനെ അറിയിച്ചിരുന്നുവെങ്കിലും അവര്‍ അത്ര കാര്യമാക്കിയിരുന്നില്ല.

എന്നാല്‍ ഇപ്പോള്‍ ഈ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ പോലീസ് അന്വേഷണം നടത്തുന്നത്. ഈ ഫോണ്‍ നമ്പറും ലിജിയുടെ ഫോണും വിശദമായ പരിശോധനയ്ക്കായി സൈബര്‍ സെല്ലിന് കൈമാറിയിട്ടുണ്ട്. ലിജിയുടെ ഫോണ്‍ നമ്പര്‍ ലോക്ക് ചെയ്ത നിലയിലാണ്. ഈ ലോക്ക് മാറ്റിയാല്‍ മാത്രമെ വിവരങ്ങള്‍ മനസിലാക്കാന്‍ പറ്റുകയുള്ളൂവെന്നതിനാല്‍ ലോക്ക് മാറ്റാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+