ബലാത്സംഗക്കേസില്‍ പിങ്കിയ്ക്ക് ജാമ്യം
കൊല്‍ക്കത്ത: ബലാത്സംഗ കേസില്‍ അറസ്റ്റിലായ ഏഷ്യന്‍ ഗെയിംസ് സ്വര്‍ണ മെഡല്‍ ജേതാവും ഇന്ത്യന്‍ അത്‌ലറ്റുമായ പിങ്കി പ്രമാണിക്കിന് കോടതി ജാമ്യം അനുവദിച്ചു. പരഗനാസ് ജില്ലാ കോടതിയാണ് 5000 രൂപയ്ക്ക് പിങ്കിയ്ക്ക് ജാമ്യം അനുവദിച്ചത്. 25 ദിവസം ജയിലില്‍ കിടന്നതിന് ശേഷമാണ് പിങ്കിയ്ക്ക് മോചനം ലഭിയ്ക്കുന്നത്.
ദോഹ ഏഷ്യന്‍ ഗെയിംസിനുശേഷം കായികരംഗത്തോട് വിട പറഞ്ഞ 26കാരിയായ പിങ്കിക്കെതിരെ സഹതാമസക്കാരിയായ സ്ത്രീയാണ് പരാതി നല്‍കിയത്.
പിങ്കി പുരുഷനാണെന്നും വിവാഹം കഴിക്കാമെന്ന് സമ്മതിച്ച് കൂടെത്താമസിപ്പിച്ച ശേഷം ബലാത്സംഗം ചെയ്തുവെന്നും പണംതട്ടിയെടുത്തുവെന്നും കാണിച്ചാണ് മുപ്പതുകാരിയായ ഇവര്‍ പരാതി നല്‍കിയത്. ഇതിനെത്തുടര്‍ന്ന് പിങ്കിയുടെ ലിംഗത്വ പരിശോധന നടത്താന്‍ കോടതി ഉത്തരവിട്ടിരുന്നു.
സ്വകാര്യ നഴസിംഗ് ഹോമില്‍ നടത്തിയ പരിശോധനയില്‍ പിങ്കി ആണാണെന്നു തെളിഞ്ഞെങ്കിലും പരിശോധനാഫലം അപൂര്‍ണമായതിനാല്‍ എസ്എസ്‌കെഎം ആശുപത്രിയിലേക്ക് പരിശോധനയ്ക്കായി അയച്ചു. സര്‍ക്കാര്‍ ആശുപത്രിയായ ഇവിടെ ക്രോമസോം പരിശോധന നടത്താനുള്ള സൗകര്യമില്ലാത്തതിനാല്‍ പരിശോധനാഫലം ഇപ്പോഴും പുറത്തുവന്നിട്ടില്ല.
ഇതിനിടെ പിങ്കിയുടെ ലിംഗത്വ പരിശോധനയുടെ വീഡിയോ ദൃശ്യങ്ങള്‍ ഓണ്‍ലൈനിലൂടെയും എംഎംഎസായും പ്രചരിച്ചതും വിവാദമായിരുന്നു. ഇതുസംബന്ധിച്ച പരാതിയില്‍ കൊല്‍ക്കത്ത ഹൈക്കോടതി പശ്ചിമ ബംഗാള്‍ സര്‍ക്കാരില്‍ നിന്ന് വിശദീകരണം തേടിയിരിക്കുകയാണ്.












Click it and Unblock the Notifications