Get Updates
Get notified of breaking news, exclusive insights, and must-see stories!

ലാവലിന്‍ കേസ് സിബിഐ നീട്ടിക്കൊണ്ടുപോകുന്നുവെന്ന്

Lavalin
തിരുവനന്തപുരം: ലാവലിന്‍ കേസില്‍ സിബിഐയ്ക്ക് കോടതിയുടെ രൂക്ഷവിമര്‍ശനം. ലാവലിന്‍ കമ്പനിയുടെയും ക്ലോസ് ട്രെന്‍ഡലിന്റെയും വാറന്റ് നടപ്പാക്കാന്‍ സിബിഐ കൂടുതല്‍ സമയം തേടിയതാണ് സിബിഐ കോടതിയുടെ വിമര്‍ശനത്തിന് ഇടയാക്കിയത്.

കേന്ദ്രസര്‍ക്കാര്‍ വഴി വാറണ്ട് പ്രതികള്‍ക്ക് അയച്ചുവെന്നും എന്നാല്‍ അത് നടപ്പാക്കിയോ എന്ന് കാനേഡിയന്‍ സര്‍ക്കാരില്‍ നിന്ന് മറുപടി ലഭിച്ചിട്ടില്ലെന്നും അതിനാല്‍ സാവകാശം വേണമെന്നുമായിരുന്നു സിബിഐയുടെ ആവശ്യം. ഇതിനെ കോടതി രൂക്ഷമായി വിമര്‍ശിച്ചു. കേസ് നീട്ടിക്കൊണ്ടു പോകാനാണോ സിബിഐ ശ്രമിക്കുന്നതെന്നായിരുന്നു കോടതിയുടെ വിമര്‍ശനം.

അതേസമയം സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ വീണ്ടും കോടതി നടപടികളില്‍ നിന്നും വിട്ടുനിന്നു. കേസിലെ ഒന്‍പതു പ്രതികളില്‍ മൂന്നു പേര്‍ മാത്രമാണ് ചൊവ്വാഴ്ച നേരിട്ട് ഹാജരായത്. കേസില്‍ തുടര്‍ച്ചയായ മൂന്നാം തവണയാണ് ഹാജരാകുന്നതില്‍ നിന്ന് പിണറായി വിട്ടുനില്‍ക്കുന്നത്. പിണറായിക്കു വേണ്ടി അഭിഭാഷകനാണ് ഹാജരായത്. ജൂലൈ 10ന് കേസ് പരിഗണിക്കുമ്പോള്‍ പ്രതികള്‍ നേരിട്ട് ഹാജരാകണമെന്ന് കോടതി നിര്‍ദ്ദേശിച്ചിരുന്നു.

അതേസമയം, പിണറായി വിജയനെതിരെ തുടരന്വേഷണം ആവശ്യപ്പെട്ട് െ്രെകം എഡിറ്റര്‍ നന്ദകുമാര്‍ നല്‍കിയ ഹര്‍ജിയില്‍ വാദം നടക്കുകയാണ്. ഈ ഹര്‍ജിയിലും സിബിഐയ്ക്ക് കോടതിയുടെ വിമര്‍ശനമുണ്ടായി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+