Get Updates
Get notified of breaking news, exclusive insights, and must-see stories!

15കാരിയുടെ മരണം; ഇടനിലക്കാരും പിടിയില്‍

കട്ടപ്പന: മലയാളി പെണ്‍കുട്ടിയെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് ണ്ടു പേര്‍ കൂടി അറസ്റ്റില്‍. പാമ്പനാര്‍ സ്വദേശി പനീര്‍ ശെല്‍വം, വിജയകുമാര്‍ എന്നിവരാണ് അറസ്റ്റിലായത്. കേസില്‍ ഡിഎംകെ മുന്‍ എംഎല്‍എ ഉള്‍പ്പെടെ മൂന്നു പേരെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു.

പീരുമേട് സ്വദേശിനിയായ പതിനഞ്ചുകാരി സത്യയെ ജോലി വാഗ്ദാനം നല്‍കി തമിഴ്‌നാട്ടിലെത്തിച്ചു പീഡനത്തിനിരയാക്കിയെന്നാണു കേസ്. കേസില്‍ പെരമ്പലൂര്‍ മുന്‍ എംഎല്‍എ രാജ്കുമാറാണ് വെള്ളിയാഴ്ച അറസ്റ്റിയാത്.കട്ടപ്പന ഡിവൈഎസ്പി കെ.എം. ജിജിമോന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പെരമ്പലൂരിലെത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഇയാളുടെ സഹായികളായ മഹേന്ദ്രന്‍, അന്‍പരശന്‍ എന്നിവരാണ് കേസില്‍ അറസ്റ്റിലായ മറ്റുള്ളവര്‍.

പീരുമേട് ചിദംബരം സ്‌കൂളിലെ വിദ്യാര്‍ഥിനിയെ രാജ്കുമാറിന്റെ വീട്ടില്‍ ജോലിക്കായി ഏജന്റുമാര്‍ വഴി കൊണ്ടു പോകുകയായിരുന്നു. ലൈംഗികാതിക്രമത്തിനിരയായ കുട്ടിയെ ജൂണ്‍ 29ന് അബോധാവസ്ഥയില്‍ പെരമ്പലൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാലുദിവസത്തോളം ഇതേ നില തുടര്‍ന്ന കുട്ടിയെ പിന്നീട് തേനി മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിയ്ക്കാനായില്ല.

പാമ്പനാര്‍ മേഖലയിലെ എസ്‌റ്റേറ്റ് തൊഴിലാളികളായ ദമ്പതിമാരുടെ മകളാണ് പീഡനത്തിനിരയായത്. ദിവസ വേതനത്തിനു ജോലി ചെയ്യുന്ന ഇവര്‍ തമിഴ് വംശജരാണ്. പീഡനത്തിനും മരണത്തിനും കാരണക്കാരായവര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് മാതാപിതാക്കള്‍ പീരുമേട് പൊലീസില്‍ പരാതി നല്‍കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+