കുത്തേറ്റ എബിവിപി വിദ്യാര്‍ഥി മരിച്ചു

വിദ്യാര്‍ഥിയുടെ മരണത്തെ തുടര്‍ന്ന് ബിജെപി ചൊവ്വാഴ്ച ആലപ്പുഴയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. കേരള സര്‍വ്വകലാശാല പരീക്ഷകള്‍ മാറ്റിയിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെ പന്തളത്ത് മത്സ്യവില്‍പ്പനക്കാരന് വെട്ടേറ്റു. ചെങ്ങന്നൂര്‍ പുന്തല സ്വദേശി അയൂബിനാണ് വെട്ടേറ്റത്. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് ആക്രമണത്തിന് പിന്നില്‍. ഇയാളെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
വയറിന്റെ ഭാഗത്തു കുത്തേറ്റ വിശാഖിനെ കോട്ടയം മെഡിക്കല്‍ കോളജിലാണ് പ്രവേശിപ്പിച്ചത്. വിഷ്ണുപ്രസാദ് ക്രിസ്ത്യന്‍ കോളജിലെ അവസാനവര്‍ഷ ബിഎസ്‌സി വിദ്യാര്‍ഥിയാണ്. ഇവരെക്കൂടാതെ വിദ്യാര്‍ഥികളായ ആറുപേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റതായും പറയുന്നു.
ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളജില്‍ ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്കു ക്ലാസ് തുടങ്ങുന്ന ദിവസമായിരുന്നു തിങ്കളാഴ്ച. ഇതിനോടനുബന്ധിച്ച് എബിവിപിയുടെ നേതൃത്വത്തില്‍ കോളജ് കാമ്പസിനു പുറത്തു പ്രവേശനകവാടത്തിനു താഴെ പുതിയ വിദ്യാര്‍ഥികളെ സ്വാഗതം ചെയ്തുകൊണ്ടു സരസ്വതി പൂജ നടത്താന്‍ തീരുമാനിച്ചിരുന്നു. ഇതിനായി കാമ്പസിലെ വിദ്യാര്‍ഥികള്‍ക്കു പുറമേ പുറത്തുനിന്നുള്ള അനുഭാവികളില്‍ ചിലരും എത്തിയിരുന്നു. സരസ്വതീദേവിയുടെയും വിവേകാനന്ദന്റെയും ഛായാചിത്രങ്ങള്‍ വച്ച് ഇവിടെ വിളക്കു തെളിച്ചു. കാമ്പസിലേക്കു കടന്നുവരുന്ന വിദ്യാര്‍ഥികളെ തട്ടത്തില്‍ കരുതിയിരുന്ന കുങ്കുമവും കളഭവും അണിയിച്ചാണ് എബിവിപി പ്രവര്‍ത്തകര്‍ കടത്തിവിട്ടിരുന്നത്.
ഇതിനിടെ, അപ്രതീക്ഷിതമായി ഒന്‍പതു ബൈക്കുകളിലായി പുറത്തുനിന്നെത്തിയ സംഘം ആക്രമണം അഴിച്ചുവിടുകയായിരുന്നു. 20 ഓളം പേരടങ്ങുന്ന സംഘമാണു ചടങ്ങുകള്‍ അലങ്കോലപ്പെടുത്തിയതെന്ന് പരിക്കേറ്റവര്‍ മൊഴി നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications