Get Updates
Get notified of breaking news, exclusive insights, and must-see stories!

ഓക്‌സിജന്‍ കിട്ടാതെ മരണം; സൂപ്രണ്ടിന് സ്ഥലമാറ്റം

കൊച്ചി: സഹകരണ മെഡിക്കല്‍ കോളേജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ഓക്‌സിജന്‍ കിട്ടാതെ മൂന്ന് രോഗികള്‍ മരിച്ചുവെന്ന ആരോപണത്തെക്കുറിച്ച് മൂന്നംഗസംഘം അന്വേഷിക്കും. സംഭവത്തെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് സൂപ്രണ്ടിനെ തല്‍സ്ഥാനത്തുനിന്ന് മാറ്റി. സുപ്രണ്ട് കെ.ജി.ആര്‍. മല്ലനെതിരെയാണ് നടപടിയെടുത്തത്. ആസ്പത്രിയിലെ ഗ്യാസ് പ്ലാന്റ് ഓപ്പറേറ്റര്‍ രാജുവിനെ സസ്‌പെന്‍ഡ് ചെയ്യാനും സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്.

കഴിഞ്ഞദിവസമാണ് കൊച്ചി സഹകരണ മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ രോഗികള്‍ ഓക്‌സിജന്‍ കിട്ടാതെ മരിച്ചത്. തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച കടവന്ത്ര സ്വദേശി ജയചന്ദ്രന്‍, തിരുവാണിയൂര്‍ സ്വദേശി പാപ്പു, മേക്കാട് സ്വദേശി വര്‍ഗീസ് എന്നിവരാണ് മരിച്ചത്.

ആശുപത്രി അധികൃതര്‍ മൂടിവെച്ച ഈ സംഭവം നഴ്‌സുമാരുടെ സംഘടനയാണ് പുറത്തുകൊണ്ടുവന്നത്. ഓകിസ്ജന്‍ സിലിണ്ടര്‍ ഒഴിഞ്ഞുകിടന്നിട്ടും അത് നിറച്ചിരുന്നില്ല.

സംഭവത്തില്‍ പ്രതിഷേധിച്ച് കളമശേഷരി സഹകര മെഡിക്കല്‍ കോളജിലേക്ക് വിവിധ സംഘടനകള്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം. ഡിവൈഎഫ്‌ഐ, യൂത്ത് കോണ്‍ഗ്രസ്, യുവമോര്‍ച്ച എന്നീ സംഘടനകളുടെ നേതൃത്വത്തില്‍ വെള്ളിയാഴ്ച രാവിലെ തന്നെ ആശുപത്രിയിലേക്ക് പ്രതിഷേധ മാര്‍ച്ചുമായി എത്തി. അതിനിടെ ആസ്പത്രികള്‍ക്കും ആസ്പത്രി ജീവനക്കാര്‍ക്കുമെതിരെ അക്രമം നടത്തുന്നത് തടയുന്നതിനുള്ള ബില്‍ നിയമസഭ പാസാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+