Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂരിനെ ബംഗാളാക്കാന്‍ സമ്മതിക്കില്ല: ചെന്നിത്തല

Chennithala
കണ്ണൂര്‍: കണ്ണൂരിനെ ബംഗാളാക്കി മാറ്റാനുള്ള മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ നീക്കം അനുവദിക്കില്ലെന്ന് കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തല. കഴിഞ്ഞ ദിവസം ആക്രമിക്കപ്പെട്ട കണ്ണൂര്‍ ഡിസിസി ഓഫീസ് സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ചെന്നിത്തല.

മറ്റ് രാഷ്ട്രീയ പാര്‍ട്ടികളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന രീതി നടപ്പിലാകില്ല. മറ്റ് ജില്ലകളില്‍ നിന്നു പോലും കണ്ണൂരിലേയ്ക്ക് ് ഗുണ്ടകളെ ഇറക്കുമതി ചെയ്തിരിക്കുകയാണ്. ഇടതുമുന്നണി കാലത്തെപ്പോലെ പോലീസ് ഏകപക്ഷീയമായി പെരുമാറുന്നില്ല. കണ്ണൂരില്‍ നടന്ന ആക്രമണങ്ങള്‍ പാര്‍ട്ടി നേതൃത്വത്തിന്റെ അറിവോടെയാണോയെന്ന് വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

അറിയപ്പെടുന്ന ഒരു ക്രിമിനല്‍ അഭിഭാഷകനെന്ന നിലയ്ക്കാണ് ശ്രീധരനെ പി. ജയരാജനെതിരായ കേസില്‍ സ്‌പെഷല്‍ പ്രോസിക്യൂട്ടറാക്കിയത്. എല്‍ഡിഎഫ് സര്‍ക്കാരും രണ്ട് കേസുകളില്‍ ശ്രീധരനെ പ്രോസിക്യൂട്ടറായി നിയമിച്ചിട്ടുണ്ട്. ഓഫീസില്‍ രാവിലെ എ.പി. അബ്ദുള്ളക്കുട്ടി ഉള്‍പ്പെടെയുള്ള നേതാക്കളെ തടഞ്ഞ സംഭവത്തെ കുറിച്ച് ചോദിച്ചപ്പോള്‍ പ്രവര്‍ത്തകരുടെ വികാരം മനസ്സിലാക്കുന്നുവെന്നും എന്നാല്‍ ഹര്‍ത്താലായതിനാല്‍ പല നേതാക്കള്‍ക്കും എത്തിച്ചേരാനായില്ലെന്നും ചെന്നിത്തല പറഞ്ഞു.

ഹര്‍ത്താലിനെ തുടര്‍ന്ന് ജില്ലയില്‍ വ്യാപകസംഘര്‍ഷം ഉണ്ടായി. ഡിവൈ.എഫ്. ഐ യൂണിറ്റ് പ്രസിഡന്റ് മനോജ് കൊല്ലപ്പെട്ടതിന് പുറമെ ജില്ലയില്‍ അങ്ങിങ്ങ് ഹര്‍ത്താല്‍ അനുകൂലികളും മുസ്‌ലിംലീഗ് പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായി. കാസര്‍കോട്ട് പ്രകടനത്തിനിടെ, വാഹനം തടയാന്‍ ശ്രമിച്ച സി.പി. എം പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പൊലീസ് ലാത്തിവീശുകയും ഗ്രനേഡ് പ്രയോഗിക്കുകയും ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+