ബലാത്സംഗക്കുറ്റത്തിന് വധശിക്ഷ വേണോ?
ബലാത്സംഗക്കുറ്റത്തിനുള്ള വധശിക്ഷ തന്നെ നല്കണമെന്ന അഭിപ്രായത്തെ ഞാന്‍ പിന്തുണക്കുന്നു. എങ്കിലും ഇക്കാര്യത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെയും സംസ്ഥാന സര്‍ക്കാരുകളുടെയും അഭിപ്രായം ഞാന്‍ അറിയാനാഗ്രഹിക്കുന്നു.- ചോദ്യോത്തരവേളയില്‍ ഇടപെട്ടുകൊണ്ട് അദ്വാനി പറഞ്ഞു.
നേരത്തെ പാര്‍ലമെന്റിന്റെ ഇരുസഭകളിലും ബലാത്സംഗത്തിന്റെ കാര്യത്തില്‍ നിലവിലുള്ള നിയമങ്ങള്‍ ഭേദഗതി ചെയ്യണമെന്ന് സ്ത്രീകള്‍ ശക്തമായി വാദിച്ചു. സ്ത്രീകള്‍ പാര്‍ലമെന്റിലെങ്കിലും സുരക്ഷിതരാണെന്ന് വിശ്വസിക്കട്ടെ എന്ന കോണ്‍ഗ്രസിലെ മാര്‍ഗരറ്റ് ആല്‍വയുടെ പ്രസ്താവനയ്ക്ക് സഭയില്‍ നല്ല കയ്യടി കിട്ടി.
സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാനുള്ള നിയമങ്ങള്‍ നടപ്പാക്കുന്നതില്‍ എന്താണ് പ്രശ്നം? - രോഷത്തോടെ എഴുന്നേറ്റ തെലുഗുദേശം പാര്‍ട്ടിയിലെ രേണുകാ ചൗധരി ചോദിച്ചു. രേണുകയുടെ രോഷം ഈ ചോദ്യം കൊണ്ട് തീര്‍ന്നില്ല. പാര്‍ലമെന്റില്‍ നിന്ന് ഞങ്ങള്‍ സ്ത്രീകള്‍ പുറത്താക്കപ്പെടുകയാണ്. ഇതും ഒരു തരം ബലാത്സംഗമാണ്. തിരഞ്ഞെടുക്കപ്പെട്ട സമിതികളില്‍ സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം നല്കണമെന്ന നിര്‍ദേശം നിങ്ങള്‍ നടപ്പാക്കത്തതെന്താണ്? - ഭരണാധികാരികളുടെ നേരെ രേണുക ഉയര്‍ത്തിയ ചോദ്യത്തിനും പാര്‍ട്ടിവ്യത്യാസമില്ലാതെ വനിതാ അംഗങ്ങളില്‍ നിന്നും നല്ല പിന്തുണ കിട്ടി.












Click it and Unblock the Notifications