മോഡിയുടെ സ്വപ്‌നങ്ങള്‍ക്ക് തിരിച്ചടി

മതനിരപേക്ഷതാ മുഖം സ്വന്തമാക്കി പ്രധാനമന്ത്രി പദത്തിലേക്കെത്താന്‍ കിണഞ്ഞുപരിശ്രമിയ്ക്കുന്ന മോഡിയുടെ സ്വപ്‌നങ്ങള്‍ക്ക് മേല്‍ കരിനിഴല്‍ വീഴ്ത്തുന്നതാണെന്ന് കോടതി വിധിയെന്ന് രാഷ്ട്രീയനിരീക്ഷകര്‍ ചൂണ്ടിക്കാണിയ്ക്കുന്നു. 2002ലെ ഗുജറാത്ത് കലാപത്തിന് ശേഷം നടന്ന തിരഞ്ഞെടുപ്പില്‍ നേടിയ വിജയത്തിന് ശേഷം മായ കോട്‌നാനിയെ വീണ്ടും മന്ത്രിയാക്കാനുള്ള മോഡിയുടെ അന്നത്തെ തീരുമാനം വന്‍ വിമര്‍ശനത്തിന് വഴിവച്ചിരുന്നു. നരോദ പാട്യ കൂട്ടക്കൊലയില്‍ മായയ്ക്ക് പങ്കുണ്ടെന്ന ആരോപണങ്ങളെല്ലാം തള്ളിക്കൊണ്ടാണ് മായയെ വീണ്ടും മന്ത്രിയാക്കാന്‍ മോഡി തീരുമാനിച്ചത്.
ബിജെപിയിലെ മോഡി വിരുദ്ധ പക്ഷവും മോഡിയെ പ്രധാനമന്ത്രിയായി ഉയര്‍ത്തിക്കാട്ടുന്നതിനെ ശക്തിയായി എതിര്‍ക്കുന്ന എന്‍ഡിഎ ഘടകകക്ഷി നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറും കോടതി വിധിയെ ആയുധമാക്കുമെന്ന് ഉറപ്പാണ്.
കലാപസമയത്ത് സത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിനുള്ള മന്ത്രിയായിരുന്നു മായാബെന്‍ കോട്‌നാനി. ഈ കേസില്‍ അറസ്റ്റില്‍ ആയ ആദ്യ മന്ത്രി കൂടിയാണ് നരോദ പാട്യ എം.എല്‍.എ ആയ കോട്‌നാനി. ജനങ്ങളെ കലാപത്തിന് പ്രേരിപ്പിച്ചതായി ദൃക്‌സാക്ഷികള്‍ ഇവര്‍ക്കെതിരെ മൊഴി നല്‍കിയിരുന്നു.
പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചതിനെ തുടര്‍ന്ന് 2009 മാര്‍ച്ചിലാണ് ഡോ. കോട്‌നാനി അറസ്റ്റിലാകുന്നത്. ഒരു മാസത്തെ ജയില്‍വാസത്തിനു ശേഷം ജാമ്യം ലഭിച്ചു. നരോദ നിയോജകമണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എ ആണ് കോട്‌നാനി ഇപ്പോള്‍.
2007 ഫെബ്രുവരി 27-നു ഗോധ്ര സംഭവത്തിന്റെ തൊട്ടടുത്ത ദിവസം വിശ്വഹിന്ദു പരിഷത്ത് ആഹ്വാനം ചെയ്ത ബന്ദിലാണു നരോദ പാട്യയയില്‍ കൂട്ടക്കൊല നടന്നത്. വന്‍ ജനക്കൂട്ടം സ്ഥലത്തെത്തി അക്രമം അഴിച്ചുവിടുകയായിരുന്നു. ഇവിടെ കൊല്ലപ്പെട്ടവരില്‍ ഭൂരിപക്ഷവും കര്‍ണ്ണാടകയില്‍ നിന്നും കുടിയേറിയവരായിരുന്നു.കലാപത്തില്‍ 97 പേര്‍ മരിക്കുകയും 33 പേര്‍ക്കു ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. കേസ് തുടക്കത്തില്‍ അന്വേഷിച്ചിരുന്നത് ഗുജറാത്ത് പൊലീസിലെ െ്രെകംബ്രാഞ്ച് ആയിരുന്നു. പിന്നീട് സുപ്രീംകോടതി നിയമിച്ച പ്രത്യേക അന്വേഷണ സംഘം കേസ് ഏറ്റെടുത്തു. 70 പേരാണ് ആകെ അറസ്റ്റിലായത്.
എന്നാല്‍, കുറ്റപത്രം സമര്‍പ്പിക്കുന്നതിനു മുമ്പ് ആറുപേര്‍ മരിച്ചു. രണ്ടു പേര്‍ ഒളിവിലാണ്. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ എട്ട് അന്വേഷണ ഉദ്യോഗസ്ഥരാണു നരോദ പാട്ടിയ കേസ് അന്വേഷിച്ചത്. എസ്‌ഐടി അന്വേഷിച്ച ഒമ്പതു കേസുകളിലൊന്നാണു നരോദ പാട്ടിയ കേസ്.












Click it and Unblock the Notifications