Get Updates
Get notified of breaking news, exclusive insights, and must-see stories!

സംവരണ ബില്‍: രാജ്യസഭയില്‍ കയ്യാങ്കളി

Rajya Sabha
ദില്ലി: പട്ടികജാതി, പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്കു സര്‍ക്കാര്‍ സര്‍വീസില്‍ സ്ഥാനക്കയറ്റത്തിനു സംവരണം ഏര്‍പ്പെടുത്തുന്ന ഭരണഘടനാ ഭേദഗതി ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചു. ബില്‍ അവതരിപ്പിക്കുന്നതിനിടെ അംഗങ്ങള്‍ തമ്മില്‍ കയ്യാങ്കളി നടന്നതിനാല്‍ ബില്ലിന്‍ മേല്‍ ചര്‍ച്ച നടത്താതെ സഭ നിര്‍ത്തിവച്ചു.

സഭ ചേര്‍ന്ന ഉടന്‍ ബില്ലിനെ എതിര്‍ത്ത് സമാജ്‌വാദി പാര്‍ട്ടി അംഗങ്ങള്‍ മുദ്രാവാക്യം വിളിച്ചുകൊണ്ട് നടുത്തളത്തില്‍ എത്തിയിരുന്നു. ഇതിനിടെ മന്ത്രി വി നാരായണസ്വാമി ബില്‍ അവതരിപ്പിക്കാന്‍ എഴുന്നേറ്റു. ഉടന്‍ ന്ത്രിയുടെ കൈകളില്‍ നിന്നും ബില്ലിന്റെ പകര്‍പ്പ് പിടിച്ചു വാങ്ങാന്‍ എസ്പി അംഗങ്ങള്‍ ശ്രമിച്ചു. തുടര്‍ന്ന് പട്ടികജാതി, പട്ടികവര്‍ഗ ഫോറത്തിലെ അംഗങ്ങള്‍ മന്ത്രിക്ക് ചുറ്റും നിരന്നതോടെ ഭയില്‍ ഉന്തും തളളുമുണ്ടായി. തുടര്‍ന്ന് ശബ്ദ വോട്ടോടെ ബില്‍ അവതരിപ്പിക്കുകയും സഭ പിരിയുകയുമായിരുന്നു. ശിവസേനയും ബില്‍ അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് രാവിലെ വ്യക്തമാക്കിയിരുന്നു. രാവിലെ സഭ ആരംഭിക്കുന്നതിന് മുന്‍പ് വിഷയത്തില്‍ സമാജ്‌വാദി പാര്‍ട്ടി ബിജെപിയുടെ പിന്തുണ തേടിയിരുന്നു.

സംവരണ ഭേദഗതി ബില്ലിനു പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്നലെ ചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗം അംഗീകാരം നല്‍കിയിരുന്നു. ഈ ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ച് ബുധനാഴ്ച തന്നെ പാസാക്കാനായിരുന്നു സര്‍ക്കാര്‍ നീക്കം.

രാവിലെ കല്‍ക്കരി വിവാദത്തില്‍ ഇരു സഭകളും 12 മണിവരെ നിര്‍ത്തിവച്ചിരുന്നു. രാജ്യസഭ 12 മണിക്ക് സമ്മേളിച്ചപ്പോഴാണ് സംവരണ ബില്‍ അവതരിപ്പിക്കാന്‍സര്‍ക്കാര്‍ ശ്രമിച്ചത്. എന്നാല്‍ ബഹളം രൂക്ഷമായതോടെ രാജ്യസഭ രണ്ടു മണിവരെ നിര്‍ത്തിവയ്ക്കുകയായിരുന്നു. കല്‍ക്കരി വിഷയത്തില്‍ പ്രധാനമന്ത്രിയുടെ രാജി വശ്യപ്പെട്ടുള്ള പ്രതിപക്ഷം ബഹളത്തെ തുടര്‍ന്ന് ലോക്‌സഭ ഇന്നത്തേക്ക് പിരിഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+