Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭാഗ്യദേവതയ്ക്കായി മലയാളി വാരിയെറിഞ്ഞത് 71 കോടി

Lottery Tickets
തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പു പുറത്തിറക്കിയ തിരുവോണം ബംപര്‍ ലോട്ടറി വില്‍പനയും ബംപര്‍ ഹിറ്റ്. ആറു സീരീസുകളിലായി 54 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചത്. ഇതില്‍ 40 ലക്ഷത്തിലേറെ ടിക്കറ്റുകള്‍ ചൊവ്വാഴ്ച വരെ വിറ്റഴിച്ചു. 71 കോടി രൂപയുടെ വിറ്റുവരവാണ് ഉണ്ടായത്. സെപ്റ്റംബര്‍ ഏഴിന് നടക്കുന്ന നറുക്കെടുപ്പിനു മുന്‍പായി ഭാഗ്യദേവതയെ മോഹിയ്ക്കുന്ന മലയാളി 80 കോടി രൂപയെങ്കിലും ടിക്കറ്റിനായി ചെലവഴിയ്ക്കുമെന്നാണ് കരുതപ്പെടുന്നത്.

200 രൂപ വിലയുള്ള തിരുവോണം ബംപറില്‍ രാജ്യത്തെ ഏറ്റവും ഉയര്‍ന്ന സമ്മാന ഘടനയാണ് ഏര്‍പ്പെടുത്തിയിരിയ്ക്കുന്നത്. അഞ്ചു കോടി രൂപയും ഒരു കിലോ തങ്കവുമാണ് ഒന്നാം സമ്മാനം. ഒരു കോടി രൂപ, അമ്പതു പവന്‍ സ്വര്‍ണം, ഓള്‍ട്ടോ കാര്‍ എന്നിങ്ങനെയാണ് തുടര്‍ന്നുള്ള മൂന്നു സമ്മാനങ്ങള്‍. മുന്‍വര്‍ഷം തിരുവോണം ബംപറിന്റെ ആകെ വിറ്റുവരവ് 67 കോടി രൂപയായിരുന്നു.

മറ്റു സംസ്ഥാന ഭാഗ്യക്കുറികളുടെ വില്‍പ്പനയിലും വന്‍വര്‍ധന പ്രതീക്ഷിക്കുന്നു. 1,287 കോടി രൂപയുടെ ലോട്ടറികളാണ് 2011 12 വര്‍ഷം വിറ്റത്. തൊട്ടു മുന്‍ വര്‍ഷത്തേക്കാള്‍ 130 ശതമാനത്തിന്റെ വര്‍ധനയാണിത്.

ഈ വര്‍ഷം ആദ്യ പകുതിയില്‍ 1,060 കോടി രൂപയുടെ ടിക്കറ്റുകള്‍ വിറ്റു. വര്‍ഷാവസാനമാകുമ്പോള്‍ 2,500 കോടി രൂപയുടെ ടിക്കറ്റ് വില്‍പ്പന നടക്കുമെന്നാണു ഭാഗ്യക്കുറി വകുപ്പിന്റെ കണക്കു കൂട്ടല്‍. അന്യസംസ്ഥാന ലോട്ടറി വില്‍പ്പന അവസാനിപ്പിക്കാനായതിനൊപ്പം സംസ്ഥാന ലോട്ടറിക്കു സ്വീകാര്യത വര്‍ധിച്ചതുമാണു കേരള ലോട്ടറിയുടെ തിളക്കം കൂട്ടുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+