Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇസ്ലാംവിരുദ്ധ സിനിമ: യുഎസ് അംബാസിഡര്‍ കൊല്ലപ്പെട്ട

 Christopher Stevens
ട്രിപ്പോളി: ലിബിയയിലെ പ്രമുഖ നഗരമായ ബെന്‍ഗാസിയില്‍ യു.എസ് കോണ്‍സുലേറ്റിനു നേരെയുണ്ടായ ആക്രമണത്തില്‍ യുഎസ് സ്ഥാനപതിയടക്കം മൂന്ന് നയതന്ത്ര പ്രതിനിധികള്‍ കൊല്ലപ്പെട്ടു. യുഎസ് അംബാസിഡര്‍ ക്രിസ്റ്റഫര്‍ സ്റ്റീഫന്‍സ് കൊല്ലപ്പെട്ടതായി റോയിട്ടേഴ്‌സ് സ്ഥിരീകരിച്ചിട്ടുണ്ട്.

കോണ്‍സുലേറ്റിന് നേരെയുണ്ടായ റോക്കറ്റാക്രമണത്തിലാണ് സ്ഥാനപതിയും ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടതെന്ന് ലിബിയന്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു. ആയുധധാരികളായ ഒരു സംഘമാണ് ആക്രമണം നടത്തിയത്. മറ്റൊരാള്‍ക്കു ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. മറ്റു ജീവനക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചതായി ലിബിയന്‍ പ്രതിരോധസഹമന്ത്രി അറിയിച്ചു.

അമേരിക്കന്‍ ചലച്ചിത്രത്തില്‍ മതവിശ്വാസം വ്രണപ്പെടുത്തുന്ന രംഗങ്ങള്‍ ഉള്‍പ്പെടുത്തിയെന്ന് ആരോപിച്ചായിരുന്നു ആക്രമണം. കോണ്‍സുലേറ്റിനു നേരെ ഗ്രനേഡ് ആക്രമണവുമുണ്ടായി. കെട്ടിടം ഏറെക്കുറെ പൂര്‍ണമായും കത്തിനശിച്ചതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ടു ചെയ്തു.

ടെറി ജോണ്‍സ് സംവിധാനം ചെയ്ത ചലച്ചിത്രത്തിനെതിരെയാണ് വിവിധ രാജ്യങ്ങളില്‍ പ്രതിഷേധം അലയടിക്കുന്നത്. സിനിമക്കെതിരെ ഈജിപ്തിലെ കൈറോയിലെ യു.എസ് എംബസിക്കു മുമ്പിലും പ്രതിഷേധ പ്രകടനം നടന്നിരുന്നു.സെപ്തംബര്‍ 11 വാര്‍ഷിക ദിനത്തില്‍ കോണ്‍സുലേറ്റിനു മുന്നില്‍ തടിച്ചുകൂടിയ മൂവായിരത്തോളം പേര്‍ അക്രമാസക്തരാവുകയായിരുന്നു. തോക്കുകളും ഗ്രനേഡും ഉപയോഗിച്ച് നടത്തിയ ആക്രമണത്തെ തുടര്‍ന്ന് കെട്ടിടത്തിന് തീപിടിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+