കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡീസലിന് അഞ്ചു രൂപ കൂട്ടി

  • By Shinod
Google Oneindia Malayalam News

Diesel Price Hike
ദില്ലി: ഡീസല്‍ വിലയില്‍ അഞ്ചു രൂപയുടെ വര്‍ധനവ് വരുത്താന്‍ കേന്ദ്ര മന്ത്രിസഭയുടെ രാഷ്ട്രീയകാര്യ സമിതി തീരുമാനിച്ചു. വര്‍ധനവ് വ്യാഴാഴ്ച അര്‍ദ്ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരും. മണ്ണെണ്ണ, പെട്രോള്‍ എന്നിവയെ വിലവര്‍ധനവില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെങ്കിലും പാചകവാതക സിലിണ്ടറുകളുടെ എണ്ണത്തില്‍ നിയന്ത്രണം കൊണ്ടു വന്നിട്ടുണ്ട്. ഇനി മുതല്‍ പ്രതിവര്‍ഷം ആറു സിലിണ്ടറുകള്‍ മാത്രമാണ് സബ്‌സിഡി നിരക്കില്‍ ലഭിക്കുക.

വിലവര്‍ധന അനിവാര്യമാണ്. അതുകൊണ്ടു തന്നെ അങ്ങേയറ്റത്തെ വേദനയോടെ ഈ തീരുമാനം എടുത്തേ മതിയാകൂ. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വിലയില്‍ വന്‍ വര്‍ധനവാണുണ്ടായിട്ടുള്ളത്-വിലവര്‍ധിപ്പിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചുകൊണ്ട് പെട്രോളിയം മന്ത്രി എസ് ജയ്പാല്‍ റെഡ്ഡി പറഞ്ഞു.

English summary
The Cabinet Committee on Political Affairs (CCAP) today raised diesel by Rs5, while leaving the kerosene price untouched. The government also decided to limit the number of subsidised cylinders to six per year.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X