കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബില്‍ നല്‍കാത്ത ഹോട്ടലുകള്‍ പൂട്ടും

  • By Greeshma
Google Oneindia Malayalam News

Hotel-food
തിരുവനന്തപുരം: ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ വരുന്നവര്‍ക്ക് കൃത്യമായി ബില്‍ നല്‍കാത്ത നോട്ടീസ് കൂടാതെ തന്നെ ഹോട്ടലുകള്‍ പൂട്ടിക്കുമെന്ന് ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍. ബില്ലില്‍ ഹോട്ടലിന്റെ പേര്, ലൈസന്‍സ് നമ്പര്‍, രജിസ്‌ട്രേഷന്‍ നമ്പര്‍, തീയതി എന്നിവ രേഖപ്പെടുത്തിയിരിക്കണം. അടുത്തിടെ ഹോട്ടലുകളില്‍ ഭക്ഷ്യസുരക്ഷാവിഭാഗം റെയ്ഡ് നടത്തിയിരുന്നെങ്കിലും പല ഹോട്ടലുകളും ഇപ്പോഴും പഴയപടി തന്നെ പ്രവര്‍ത്തിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണിത്.

ക്യാഷ് കൗണ്ടറില്‍ പൊതുജനങ്ങള്‍ക്ക് കാണത്തക്ക വിധം എല്ലാ ഹോട്ടലുകളിലും ഭക്ഷ്യസുരക്ഷാ കമ്മീഷണറേറ്റിലുള്ള ടോള്‍ഫ്രീ നമ്പരും അതത് സ്ഥലത്തുള്ള ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരുടെ നമ്പരും പ്രദര്‍ശിപ്പിക്കണമെന്നും നിര്‍ദേശമുണ്ട്. .

കക്കൂസുകള്‍, കുളിമുറികള്‍ എന്നിവ അടുക്കളയില്‍ നിന്നും നിശ്ചിത അകലത്തിലായിരിക്കണം. ഡ്രെയിനേജ് പൂര്‍ണമായി അടച്ചിരിക്കണം. ഭക്ഷണം തയ്യാറാക്കുന്നതിനാവശ്യമായ സാധനങ്ങള്‍ ആരില്‍ നിന്നാണോ വാങ്ങുന്നത് അവരുടെ രജിസ്റ്റര്‍ തയ്യാറാക്കണം. ഹോട്ടലിനകത്തോ പുറത്തോ മലിനജലം കെട്ടിക്കിടക്കുന്നത് കണ്ടാലും കര്‍ശന നടപടിയുണ്ടാവുമെന്നും മുന്നറിയിപ്പുണ്ട്.

English summary
Hotels which are not providing bills to the customers will close down, says Food Security Commissioner.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X