മനോജ് വധം: പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

  • Posted By:
Subscribe to Oneindia Malayalam
Supreme-Court
ദില്ലി: ബിഎംഎസ് പ്രവര്‍ത്തകന്‍ അയനിക്കാട് സിടി മനോജിന്റെ (39) കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതികളുടെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. അന്വേഷണം നടന്നുകൊണ്ടിരിക്കുന്നതിനാല്‍ കേസില്‍ ഇടപെടാനാകില്ലെന്ന് കാണിച്ചാണ് കോടതി ഇക്കാര്യം അറിയിച്ചത്.

സിപിഎം പ്രവര്‍ത്തകരായ 14 പ്രതികളാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നത്. ഇവരില്‍ ആറു പേര്‍ നുണ പരിശോധന ആവശ്യപ്പെട്ട് വിചാരണ കോടതിയില്‍ ഹര്‍ജിയും നല്‍കിയിട്ടുണ്ട്.

കേസിന്റെ ഭാഗമായി പ്രതികളിലൊരാളെ പോലും മനോജിന്റെ വീട്ടിലോ മറ്റോ തെളിവെടുപ്പിന് കൊണ്ടുപോയിട്ടില്ല. ഇവരുടെ വിരലടയാളവും പരിശോധിച്ചിട്ടില്ല. ഇക്കാര്യങ്ങള്‍ വീണ്ടും അന്വേഷിക്കണമെന്ന് ആവശ്യം ഉയര്‍ന്നിട്ടുണ്ട്.

അയനിക്കാട് പ്രദേശത്ത് നിലനിന്ന സംഘര്‍ഷമാണ് മനോജിന്റെ കൊലപാതകത്തിലേയ്ക്ക് നയിച്ചതെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്

English summary
Supreme Court denied bail to CPM activists in CT Manoj murder case
Please Wait while comments are loading...