Get Updates
Get notified of breaking news, exclusive insights, and must-see stories!

അരി വില കുത്തനെ ഉയരുന്നു

Rice Price Hike
ഡീസല്‍ വിലവര്‍ദ്ധനവിന്റെ പേരില്‍ കേരളത്തില്‍ അരിവില ആറുമുതല്‍ പത്തുരൂപ വരെ കൂടി. 26 രൂപ ഉണ്ടായിരുന്ന കുറുവ മീഡിയം അരിക്ക് എട്ട് രൂപ വര്‍ദ്ധിച്ച് 34 രൂപയിലെത്തി. കുറുവ രണ്ടാം ഇനം അരിക്ക് ഒമ്പത് രൂപയാണ് കൂടിയത്. മലബാറുകാരുടെ പള്ളയ്ക്കടിച്ച് ബിരിയാണി, നെയ്‌ച്ചോര്‍ എന്നിവയ്ക്കുള്ള അരിക്ക് റോക്കറ്റ് കുതിപ്പാണുണ്ടായത്.

കിലോയ്ക്ക് 50-53 രൂപയുണ്ടായിരുന്ന ബിരിയാണി അരിക്ക് 14 രൂപ വര്‍ദ്ധിച്ചു. കുറുവ വൈറ്റ് അരിക്ക് 24 രൂപയില്‍ നിന്ന് 32 രൂപയും, സെക്കന്റിന് 22 രൂപയില്‍ നിന്നും 30 രൂപയിലെത്തി. പച്ചരിക്ക് നേരത്തെ 22 രൂപയായിരുന്നു വില. ഇപ്പോള്‍ 30 രൂപയായി വര്‍ദ്ധിച്ചു. 24 രൂപയുണ്ടായിരുന്ന സപ്തഗിരിക്ക് പത്തുരൂപ കൂടി 34 രൂപയായി. പൊന്നി അരിയുടെ വില 28 രൂപയില്‍ നിന്ന് 34 രൂപയിലേക്കും, പൊന്നി സെക്കന്റിന് 24 രൂപയില്‍ നിന്ന് 32 രൂപയുമായി. കോല അരിക്ക് എട്ടുരൂപ വര്‍ദ്ധിച്ച് 31 രൂപയായി.

വില ഇനിയും കൂടുമെന്നാണ് വ്യാപാരികള്‍ വ്യക്തമാക്കുന്നത്. കേരളത്തില്‍ നെല്ല് ഉല്‍പാദിപ്പിക്കേണ്ട കാര്യമില്ലെന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വാങ്ങിയാല്‍ മതിയെന്നുമുള്ള മൊണ്ടേക്‌സിംഗ് അലുവാലിയയുടെ പ്രസ്താവന വലിയ കോളിളക്കമുണ്ടാക്കിയതിന് തൊട്ടുപിന്നാലെയാണ് കേരളത്തിലെ അരിവില കുത്തനെ കുതിച്ചുകയറിയത്.

കേരള വിപണിയിലേക്ക് അരിയെത്തുന്നത് ആന്ധ്ര, കര്‍ണ്ണാടക സംസ്ഥാനങ്ങളില്‍ നിന്നാണ്. ഡീസല്‍ വിലവര്‍ദ്ധനവിനൊപ്പം തന്നെ അരി ഉല്‍പ്പാദക സംസ്ഥാനങ്ങളില്‍ വരള്‍ച്ചയും, കൃഷിനാശവും മൂലം അരിയുടെ ഉല്‍പാദനം കുറഞ്ഞതാണ് വിലക്കയറ്റത്തിനിടയാക്കുന്നതെന്നാണ് വന്‍കിട വ്യാപാരികള്‍ പറയുന്നത്. എന്നാല്‍ ഡീസല്‍ വിലവര്‍ദ്ധനവിന്റെയും ലോറി വാടക കൂട്ടിയതിന്റെയും പേരില്‍ മൊത്തക്കച്ചവടക്കാര്‍ അരി പൂഴ്ത്തിവയ്ക്കുന്നതുകൊണ്ടാണ് മാര്‍ക്കറ്റില്‍ അരിയ്ക്ക് ക്ഷാമവും വന്‍ വിലക്കയറ്റവും ഉണ്ടായതെന്ന് ചെറുകിട കച്ചവടക്കാര്‍ പറയുന്നു.

കേരളത്തില്‍ പച്ചക്കറി അടക്കമുള്ള അവശ്യ സാധനങ്ങള്‍ക്കും വില കുതിച്ചുകയറുകയാണ്. മില്‍മ പാലിന്റെ വില അടുത്തുതന്നെ കൂടുമെന്ന് മില്‍മ ചെയര്‍മാന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനു പിന്നാലെയാണ് വൈദ്യുതി ചാര്‍ജ്ജ് നിരക്കും, ബസ് ചാര്‍ജ്ജും വര്‍ദ്ധിപ്പിക്കുമെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ പ്രസ്താവനയുണ്ടായത്. ഇതുകൂടികൂടുമ്പോള്‍ അവശ്യസാധനങ്ങളുടെ വില കുറെക്കൂടി ഉയരും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+