കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മതവിശ്വാസത്തിന്റെ പേരില്‍ തീവ്രവാദിയാക്കരുത്:കോടതി

  • By Nisha Bose
Google Oneindia Malayalam News

Supreme Court
ദില്ലി: ഒരു മതത്തില്‍ വിശ്വസിക്കുന്നു എന്നതു കൊണ്ട് ഒരാളെ തീവ്രവാദിയായി ചിത്രീകരിക്കരുതെന്ന് സുപ്രീംകോടതി. ഇതിനായി ഉന്നത ഉദ്യോഗസ്ഥര്‍ നിയമം ദുരുപയോഗം ചെയ്യുന്നത് ശരിയല്ലെന്നും കോടതി വ്യക്തമാക്കി. തീവ്രവാദക്കുറ്റം ആരോപിച്ച് ടാഡാ കോടതി തടവ് ശിക്ഷ വിധിച്ച പതിനൊന്ന് പേരെ കുറ്റവിമുക്തരാക്കിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിക്കവേയാണ് സുപ്രീംകോടതി ഇക്കാര്യം പരാമര്‍ശിച്ചത്.

എവിടെയെങ്കിലും ഒരു മുസ്ലീമിന്റെ പേര്‍ കണ്ടാല്‍ അയാള്‍ തീവ്രവാദിയാണെന്ന് കരുതുന്നത് ന്യായീകരിക്കാനാവില്ല. നിരപരാധികളെ മതത്തിന്റെ പേരില്‍ പ്രതിക്കൂട്ടില്‍ നിര്‍ത്തരുതെന്നും എച്ച്.എല്‍ ദത്തും സി.കെ പ്രസാദും അടങ്ങിയ ബഞ്ച് പറഞ്ഞു.

1994ല്‍ ഗുജറാത്തിലെ അഹമ്മദാബാദില്‍ ജഗന്നാഥ പുരി യാത്രയോടനുബന്ധിച്ച് വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാന്‍ പദ്ധതിയിട്ടെന്ന കുറ്റത്തിന് ടാഡ കോടതി ശിക്ഷവിധിച്ച 11 പേരെയാണ് കോടതി കുറ്റവിമുക്തരാക്കിയത്. ടാഡ കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ എസ് പിയുടെ അനുമതി വേണമെന്ന നിബന്ധന പോലും പാലിക്കപ്പെട്ടിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു.

English summary
Empathising with the “My name is Khan but I am not a terrorist” lament, the Supreme Court on Wednesday said law cannot be abused to harass any person owning to his religion and acquitted 11 people, held guilty of terrorism in Gujarat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X