ചൊവ്വയിലെ മരിച്ച പുഴയില്‍ നിന്നും ക്യൂരിയോസിറ്റി
ഫ്‌ളോറിഡ: ഭൂതകാലത്തെങ്ങോ ഒരു കൊച്ചരുവിയുണ്ടായിരുന്നു ഇവിടെ... ഭൂമിയില്‍ നിന്ന് ലക്ഷക്കണക്കിന് കിലോമീറ്റര്‍ അകലെയുള്ള ചൊവ്വാ ഗ്രഹത്തിലെ വിജനതയില്‍ നിന്നും ഈ വിവരം നല്‍കുന്നത് നാസയുടെ ക്യൂരിയോസിറ്റിയാണ്. ചൊവ്വയില്‍ എന്നെങ്കിലും ജലപ്രവാഹമുണ്ടായിരുന്നോയെന്ന ക്യൂരിയോസിറ്റിയ്ക്കാണ് ഈ പര്യവേഷണ വാഹനം ഉത്തരം നല്‍കിയിരിക്കുന്നത്.

ആഗസ്ത് ആറിന് ക്യൂരിയോസിറ്റി ചൊവ്വയില്‍ ചെന്നിറങ്ങിയ സ്ഥലത്തിന്റെ സുവ്യക്ത ചിത്രങ്ങളാണ് കഴിഞ്ഞദിവസം ഭൂമിയിലെത്തിയത്. നേരത്തേ ഒരു അരുവി അതിലൂടെ ഒഴുകിയിരുന്നു എന്നതിന്റെ സൂചനകളാണ് ചിത്രത്തില്‍നിന്ന് ലഭിക്കുന്നത്.
ചൊവ്വയില്‍ വെള്ളമുണ്ടായിരുന്നതിന്റെ തെളിവുകള്‍ നേരത്തെയും ലഭിച്ചിട്ടുണ്ട്. എന്നാല്‍, ചരല്‍ക്കല്ലുകളടക്കം അരുവിയുടെ അടയാളങ്ങള്‍ അടങ്ങിയ പാറക്കൂട്ടങ്ങള്‍ കണ്ടെത്തുന്നത് ഇതാദ്യമാണ്-നാസ വ്യക്തമാക്കി. ചരല്‍ക്കല്ലുകളുടെ വലുപ്പത്തില്‍നിന്ന് സെക്കന്‍ഡില്‍ മൂന്ന് അടി തോതിലാണ് വെള്ളം ഒഴുകിയിരുന്നതെന്ന് അനുമാനിക്കാമെന്ന് ക്യൂരിയോസിറ്റി സയന്‍സ് കോഇന്‍വെസ്റ്റിഗേറ്റര്‍ വില്യം ഡീട്രിച്ച് പറഞ്ഞു.
ഇവിടത്തെ പാറകള്‍ ജലപ്രവാഹം കാരണം തേഞ്ഞും മണ്ണൊലിപ്പിനെനേരിട്ടും ശോഷിച്ചതാണ്. ഇടയ്ക്കുള്ള കല്ലുകള്‍ ഭൂമിയിലെ അരുവിയിലെ കല്ലുകളെപ്പോലെ ഉരുണ്ടിരിക്കുകയാണ് കോടിക്കണക്കിന് വര്‍ഷം പഴക്കമുള്ളതാണ് ഈ പാറകള്‍. ഏറെക്കാലം ഇവിടെ വെള്ളമുണ്ടായിരുന്നു എന്നാണ് കരുതുന്നതെന്ന് നാസ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.












Click it and Unblock the Notifications