കര്‍ണാടക കാവേരി വെള്ളം തമിഴ്‌നാടിന് നല്‍കി

ഒക്ടോബര്‍ 15 വരെ തമിഴ്‌നാടിന് പ്രതിദിനം 9,000 ഘന അടി വെള്ളം നല്‍കണം എന്നാണ് സുപ്രീം കോടതി ഉത്തരവ്. ഇതിനിടയില്‍ കര്‍ണാടക തമിഴ്‌നാടിന് വെള്ളം നല്‍കുന്ന വിവരം അറിഞ്ഞ് സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ജനങ്ങള്‍ പ്രതിഷേധം അറിയിക്കുന്നുണ്ട്.
ഗെജാലഗിരിയില്‍ കര്‍ഷകര്‍ ബാംഗ്ലൂര്‍ - മൈസൂര്‍ ഹൈവെ ഉപരോധിച്ചു. ജനതാദള്‍ എസ് എംഎല്‍എ സിഎസ് പുട്ടരാജു ഉള്‍പ്പെടെ അന്‍പതോളം പേരെ ഉപരോധം നടത്തിയതിന് അറസ്‌റ്റ് ചെയ്‌തു.
9,000 ഘന അടി വെള്ളം തമിഴ്‌നാടിന് നല്‍കണം എന്ന പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശം പാലിക്കാത്തതിനാണ് സുപ്രീം കോടതി കര്‍ണാടകത്തെ വിമര്‍ശിച്ചത്. ജസ്‌റ്റ്‌സുമാരായ ഡികെ ജയിന്‍, മദന്‍ ബി ലോക്കൂര്‍ എന്നിവരടങ്ങിയ ബെഞ്ച്, പ്രധാനമന്ത്രി അധ്യക്ഷനായ കാവേരി നദീജല അതോറിറ്റിയുടെ നിര്‍ദ്ദേശം നടപ്പാക്കിയില്ലെങ്കില്‍ ഇടപെടും എന്ന് മുന്നറിയിപ്പും നല്‍കിയിരുന്നു.
കര്‍ണാടകം വെള്ളം നല്‍കാത്തതിന് എതിരെ തമിഴ്‌നാട് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി.












Click it and Unblock the Notifications