കാമുകിയുടെ ബന്ധുക്കള്‍ യുവാവിനെ കത്തിച്ചു
ചാരുംമൂട്: പ്രണയബന്ധത്തില്‍ നിന്ന് പിന്‍മാറാന്‍ തയ്യാറാകാത്തതിനാല്‍ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പെട്രോള്‍ ഒഴിച്ചു കത്തിച്ച യുവാവ് മരിച്ചു. ആലപ്പുഴ എസ്ഡി കോളേജിലെ ഡിഗ്രി വിദ്യാര്‍ത്ഥിയായ ജിത്തു മോഹനനാണ്(21) മരിച്ചത്. എറണാകുളം അമൃതാ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ജിത്തു ചൊവ്വാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് മരിച്ചത്.
ചുനക്കര സ്വദേശിനിയായ മുസ്ലീം പെണ്‍കുട്ടിയും ജിത്തുവും പ്രണയത്തിലായിരുന്നു. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ഇവരുടെ പ്രണയത്തെ എതിര്‍ത്തു. പെണ്‍കുട്ടിയെ വീട്ടുകാര്‍ കൊടുങ്ങല്ലൂരുള്ള ബന്ധുവീട്ടിലേയ്ക്ക് മാറ്റി താമസിപ്പിച്ചതിനെ തുടര്‍ന്ന് ജിത്തു ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഫയല്‍ ചെയ്തു. തുടര്‍ന്ന് പെണ്‍കുട്ടിയെ കോടതിയില്‍ ഹാജരാക്കിയെങ്കിലും ബന്ധുക്കള്‍ക്കൊപ്പം വിട്ടയച്ചു.
പെണ്‍കുട്ടിയെ കാണാന്‍ കൊടുങ്ങല്ലൂര്‍ എത്തിയ ജിത്തുവിനോട് പ്രണയത്തില്‍ നിന്ന് പിന്‍മാറണമെന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇതിന് തയ്യാറാവാതിരുന്ന ജിത്തുവും പെണ്‍കുട്ടിയുടെ വീട്ടുകാരും തമ്മില്‍ വഴക്കുണ്ടാവുകയും ജിത്തുവിനെ പെട്രോളൊഴിച്ച് കത്തിക്കുകയുമായിരുന്നു.
ഗുരുതരമായി പൊള്ളലേറ്റ ജിത്തുവിനെ നാട്ടുകാര്‍ കൊടുങ്ങല്ലൂരിലെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. പിന്നീട് അമൃത ആശുപത്രിയിലേയ്ക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തന്നെ പെണ്‍കുട്ടിയുടെ സഹോദരീ ഭര്‍ത്താവായ പൊലീസുകാരന്‍ വീട്ടിലേയ്ക്ക് വിളിച്ചു വരുത്തുകയായിരുന്നുവെന്ന് ജിത്തു മൊഴി നല്‍കിയിരുന്നു.












Click it and Unblock the Notifications