കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജീവനൊടുക്കിയ 16കാരിയുടെ വീട് സോണിയ സന്ദര്‍ശിച്ചു

  • By Ajith Babu
Google Oneindia Malayalam News

Sonia Gandhi
നാര്‍വാന (ഹരിയാന): ഗോത്ര (ഖാപ്പ്) പഞ്ചായത്തുകളല്ല നിയമം നടപ്പാക്കേണ്ടതെന്നു കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. അതു ജുഡീഷ്യറിയുടെ കൈയിലാണ്. ഹരിയാനയില്‍ ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ ദളിത് പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചതിന് ശേഷം സംസാരിയ്ക്കുകയായിരുന്നു സോണിയ.

ഇത്തരം സംഭവങ്ങള്‍ക്ക് ഹരിയാനയിലെന്നല്ല രാജ്യത്താകമാനം തടയിടാന്‍ കഴിയണമെന്ന് അവര്‍ പറഞ്ഞു. പെണ്‍കുട്ടിയെ പീഡിപ്പിച്ചവര്‍ക്ക് ഉചിതമായ ശിക്ഷ നല്‍കണം. ജനാധിപത്യ സംവിധാനമാണിവിടെയുള്ളത്. നിയമത്തിനും നീതിന്യായവ്യവസ്ഥയ്ക്കും ആരും അതീതരല്ലെന്നും സോണിയ പറഞ്ഞു.

അതേസമയം ഹരിയാനയിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ സോണിയ പ്രതിരോധിച്ചു. ബലാത്സംഗം രാജ്യത്തെങ്ങും നടക്കുന്നുണ്ട്. അതിന്റെ പേരില്‍ ഭുപീന്ദര്‍ ഹൂഡ സര്‍ക്കാരിനെ മാത്രം കുറ്റപ്പെടുത്താകാനില്ലെന്ന് അവര്‍ പറഞ്ഞു. ഹരിയാന മുഖ്യമന്ത്രി ഭൂപീന്ദര്‍ സിംഗ് ഹൂഡ, മന്ത്രിമാര്‍, ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സോണിയയുടെ വരവ് പ്രമാണിച്ച് സ്ഥലത്തെത്തിയിരുന്നു. സംഭവത്തിന് പിന്നിലുള്ള ആരെയും രക്ഷപെടാന്‍ അനുവദിക്കില്ലെന്ന് ഭൂപിന്ദര്‍ സിംഗ് ഹൂഡ പറഞ്ഞു.

സച്ച ഖേരയിലെ ജിന്ദില്‍ കഴിഞ്ഞ ശനിയാഴ്ചയാണ് ദരിദ്ര ദലിത് കുടുംബാംഗമായ 16 കാരിയെ രണ്ട് പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചത്. പെണ്‍കുട്ടി പിന്നീട് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി ജീവനൊടുക്കുകയായിരുന്നു. പ്രശ്‌നത്തില്‍ ഖാപ്പ് പഞ്ചായത്തുകളുടെ ഇടപടെലിനെക്കുറിച്ച് ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഹരിയാനയില്‍ ഇത്തരം പീഡനസംഭവങ്ങള്‍ ആവര്‍ത്തിക്കുന്ന സാഹചര്യത്തിലായിരുന്നു സോണിയയുടെ സന്ദര്‍ശനം. ഭിവാനി, സോനെപത്ത്, ഹിസാര്‍ എന്നിവിടങ്ങളിലും ബലാത്സംഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ മതിയായ ഇടപെടല്‍ നടത്തുന്നില്ലെന്നാണു വിമര്‍ശനം.

English summary
Congress President Sonia Gandhi today visited the family of a Dalit teenaged girl, who immolated herself after being allegedly gang-raped in this district on Saturday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X