കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പരിയാരത്ത് ഒരു ഡോക്ടറെ കൂടി പുറത്താക്കി

  • By Nisha Bose
Google Oneindia Malayalam News

കണ്ണൂര്‍: പരിയാരം മെഡിക്കല്‍ മറ്റൊരു ഡോക്ടറെ കൂടി പുറത്താക്കി. ഡോ പി. കുല്‍ദീപിനെ പുറത്താക്കിയതില്‍ പ്രതിഷേധിച്ച് ഭരണസമിതിയ്‌ക്കെതിരെ ആരോപണവുമായി രംഗത്തെത്തിയ കാര്‍ഡിയോളജി വിഭാഗത്തിലെ അനസ്‌തേഷ്യ ഡോക്ടര്‍ പ്രശാന്തിനെയാണ് പുറത്താക്കിയത്. ഡോ. പ്രശാന്ത് നടത്തിയ പ്രസ്താവന സ്ഥാപനത്തിന് കളങ്കമുണ്ടാക്കിയെന്നാരോപിച്ചാണ് നടപടി.

ഭരണ സമിതിക്കെതിരേ അഴിമതിയാരോപണം ഉന്നയിച്ച കാര്‍ഡിയോളജി വിഭാഗം സീനിയര്‍ സര്‍ജന്‍ ഡോ. പി. കുല്‍ദീപിനെ കഴിഞ്ഞ ദിവസം പുറത്താക്കിയിരുന്നു. ആശുപത്രി ഭരണ സമിതിക്കും ആശുപത്രിക്കുമെതിരേ കുല്‍ദീപ് അപകീര്‍ത്തികരമായ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. മെഡിക്കല്‍ കോളെജ് ഹൃദ്രോഗ വിഭാഗം 'സഹകരണ ഹൃദയാലയ'ത്തില്‍ ലക്ഷങ്ങളുടെ അഴിമതി നടക്കുന്നുവെന്നും കാലപ്പഴക്കം ചെന്ന ശസ്ത്രക്രിയ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നുവെന്നുമായിരുന്നു ആക്ഷേപം.

പരസ്യ പ്രസ്താവന നടത്തിയ ഡോക്ടര്‍ക്ക് ആശുപത്രി മാനേജ്‌മെന്റ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ആരോപണങ്ങളില്‍ ഉറച്ചു നില്‍ക്കുന്നതായി ഡോക്ടര്‍ അറിയിച്ചു. ഇതോടെ ഭരണ സമിതി പിരിച്ചുവിടല്‍ നോട്ടിസ് നല്‍കുകയായിരുന്നു. ശസ്ത്രക്രിയ നടത്തുന്നതിനിടെയാണു പുറത്താക്കല്‍ നോട്ടീസ് കൈമാറിയതെന്ന് ആക്ഷേപമുയര്‍ന്നിരുന്നു. ശസ്ത്രക്രിയ കഴിഞ്ഞതിനു ശേഷം നോട്ടീസ് നല്‍കിയാല്‍ മതിയെന്ന അഭിപ്രായം മാനിക്കാതെയാണു നടപടിയെന്ന് മറ്റു ഡോക്ടര്‍മാര്‍ പറഞ്ഞു

English summary
The management of Pariyaram Medical College has terminated the contract of Dr. Prasanth accusing him of trying to deliberately defame the hospital.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X