കന്നട നടിയുടെ മരണം: ദുരൂഹത ഏറുന്നു

ശരീരത്തില്‍ മൂന്ന് മുറിവുകള്‍ കണ്ടതായും വയറ്റില്‍ കറുത്ത ദ്രാവകം ഉള്ളതായും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായതായാണ് പ്രാഥമിക വിവരം. മുഖത്തും തലയ്ക്കുമേറ്റ പരിക്കുകള്‍ മര്‍ദ്ദനം മൂലമാണെന്നാണ് നിഗമനം. അപകടം മൂലം സംഭവിച്ച പരിക്കുകളല്ല ഇതെന്നും ഡോക്ടര്‍മാര്‍ അറിയിച്ചതാണ് സൂചന. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിയ്ക്കാന്‍ ഒരാഴ്ച പിടിയ്ക്കുമെന്ന് പൊലീസ് അറിയിച്ചു.
അതിനിടെ ഭര്‍ത്താവ് സുരേന്ദ്രബാബുവിനെതിരെ ഹേമശ്രീയുടെ പിതാവ് നാഗരാജ് ഹെബ്ബാള്‍ പൊലീസില്‍ പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ സുരേന്ദ്രബാബുവിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. ഷൂട്ടിങ് കഴിഞ്ഞ് അവശനിലയില്‍ ആന്ധ്രയിലെ അനന്ത്പൂരിലുള്ള വീട്ടിലെത്തിയ ഹേമശ്രീയെ താന്‍ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നെന്നാണ് ഭര്‍ത്താവും ജെ.ഡി.എസ് നേതാവുമായ സുരേന്ദ്രബാബുവിന്റെ മൊഴി.
ആശുപത്രിയില്‍ എത്തിച്ചെങ്കിലും അധികം കഴിയും മുമ്പ് മരിച്ചതിനാല്‍ ബംഗ്ലൂരുലിലേക്ക് മൃതദേഹവുമായി വരുകയായിരുന്നെന്നും കഴിഞ്ഞദിവസം പൊലീസ് കസ്റ്റഡിയിലായ സുരേന്ദ്രബാബു മൊഴി നല്‍കിയിട്ടുണ്ട്.
അതേസമയം തന്നെ വധിക്കാന്‍ മാതാവും ഭര്‍ത്താവും ഗൂഢാലോചന നടത്തുന്നതായി കാണിച്ച് മരിക്കുന്നതിന് 15 ദിവസം മുമ്പ് ബാംഗ്ലൂര്‍ ഡി.സി.പി രവികാന്തെ ഗൗഡക്ക് ഹേമശ്രീ പരാതി നല്‍കിയിരുന്നു. 2011 ജൂണ്‍ 28ന് തിരുപ്പതിയില്‍വെച്ച് നടന്ന ഇവരുടെ വിവാഹം നിര്‍ബന്ധപൂര്‍വം നടത്തിയതാണെന്ന് കാണിച്ച് അന്നത്തെ പൊലീസ് ജോയന്റ് കമീഷണര്‍ക്കു ഹേമശ്രീ പരാതി നല്‍കിയിരുന്നു.
വിവാഹത്തിന് താല്‍പര്യമില്ലാത്തതിനെ തുടര്‍ന്ന് തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ അച്ഛന്‍ പോലും ശ്രമിച്ചതായും ഭര്‍ത്താവ് എന്ന നിലയില്‍ സുരേന്ദ്രബാബുവിനെ അംഗീകരിക്കാന്‍ കഴിയില്ലെന്നും കാണിച്ചായിരുന്നു പരാതി. ബംഗ്ലൂരിലെ മില്ലര്‍ ടാങ്കില്‍ 100 കോടി വില വരുന്ന രണ്ട് ഏക്കര്‍ ഭൂമി വ്യാജരേഖ ചമച്ച് 45 കോടിക്ക് സ്വന്തമാക്കിയതടക്കം കേസുകളില്‍ കുറ്റാരോപിതനാണ് സുരേന്ദ്രബാബു.












Click it and Unblock the Notifications