വാള്‍മാര്‍ട്ടിന്റെ ഷോപ്പുകള്‍ അനുവദിയ്ക്കില്ല

ചില്ലറ മേഖലയിലെ വിദേശ നിക്ഷേപത്തിനെതിരായ സമരം ദേശീയതലത്തില്‍ പുതിയ മുന്നേറ്റമായി വികസിപ്പിക്കും. ഇതിനായി രാജ്യവ്യാപകമായി വ്യാപാരികളുടെയും ബഹുജനങ്ങളുടെയും കണ്വെന്ഷന് വിളിച്ചുചേര്‍ക്കാനും കേന്ദ്രകമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്.
യുപിഎ സര്‍ക്കാരിന്റെ ജനദ്രോഹ, സാമ്പത്തിക പരിഷ്കാരങ്ങള്‍ക്കെതിരെയും അഴിമതിക്കെതിരെയും വരുംദിവസങ്ങളില്‍ പ്രക്ഷോഭം ശക്തിപ്പെടുത്താന്‍ കേന്ദ്രകമ്മിറ്റി തീരുമാനിച്ചു. ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തണമെന്നും വിലക്കയറ്റം തടയണമെന്നും ആവശ്യപ്പെട്ടുള്ള പ്രക്ഷോഭം ശക്തിപ്പെടുത്തും.
ബിപിഎല്ലുകാര്‍ക്ക് റേഷന്‍കാര്‍ഡ് ലഭ്യമാക്കാനും ഭക്ഷ്യലഭ്യത ഉറപ്പാക്കാനും നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ പാര്‍ടി ഘടകങ്ങള്‍ രംഗത്തിറങ്ങും. ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്ന നിയമനിര്‍മാണത്തിന് പ്രക്ഷോഭം ശക്തമാക്കും. പാചകവാതക സിലിണ്ടര്‍ പരിമിതപ്പെടുത്തിയതില്‍ പ്രതിഷേധിച്ചും വളം, വൈദ്യുതി വിലവര്‍ധനക്കെതിരെയും രാജ്യവ്യാപക പ്രക്ഷോഭം നടത്തും.
ഭീകര വേട്ടയുടെ പേരില്‍ മുസ്ലിം യുവാക്കളെ പിടികൂടി പീഡിപ്പിക്കുന്നത് അവസാനിപ്പിക്കണം. പിടികൂടിയവരില്‍ പലരെയും കോടതി കുറ്റക്കാരല്ലെന്ന് കണ്ട് വിട്ടയക്കുകയാണുണ്ടായത്. അതിനിടെ അവരുടെ വിലപ്പെട്ട വര്‍ഷങ്ങള്‍ ജയിലുകളില്‍ ഹോമിക്കപ്പെട്ടു. അന്വേഷണ ഏജന്‍സികള്‍ മുസ്ലിം യുവാക്കള്‍ക്കെതിരെ മുന്‍വിധിയോടെയാണ് പെരുമാറുന്നത്. ഇത്തരം കേസുകളില്‍ ഇടപെടാനും ന്യൂനപക്ഷത്തിനെതിരായ ജനാധിപത്യ, മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ കാമ്പയിന് നടത്താനും കേന്ദ്രകമ്മിറ്റി തീരുമാനിച്ചിട്ടുണ്ടെന്നും കാരാട്ട് പറഞ്ഞു.
ഡീസല്‍, പാചക വാതക വിലവര്‍ധനയിലൂടെ ജനജീവിതം ദുസ്സഹമാക്കിയ യു.പി.എ സര്‍ക്കാറിന് ഒരു ദിവസം പോലും തുടരാന്‍ അര്‍ഹതയില്ല. ഈ സര്‍ക്കാറിനെ പാര്‍ലമെന്റില്‍ ഒറ്റപ്പെടുത്താന്‍ സി.പി.എം ഫലപ്രദമായ നടപടി സ്വീകരിക്കും. എന്നാല്‍, മമത ബാനര്‍ജിയോ മറ്റ് പ്രതിപക്ഷ പാര്‍ട്ടികളോ അവിശ്വാസം കൊണ്ടുവന്നാല്‍ പിന്തുണക്കുമോയെന്ന ചോദ്യത്തില്‍ അത് തീരുമാനിച്ചിട്ടില്ലെന്നായിരുന്നു മറുപടി.
സാധാരണക്കാരെ കൊള്ളയടിച്ച കോര്‍പറേറ്റുകള്‍ക്ക് ആനുകൂല്യങ്ങള്‍ വാരിവിതരുകയാണ് യു.പി.എ സര്‍ക്കാര്‍. റോബര്‍ട്ട് വാധ്രയും മറ്റും നടത്തിയ അഴിമതികള്‍ ഇതിന്റെ ഭാഗമാണ്. വാധ്രയുടെയും കേന്ദ്ര മന്ത്രിമാരുടെയും അഴിമതികള്‍ അന്വേഷിക്കണമെന്നും കാരാട്ട് ആവശ്യപ്പെട്ടു.
ഫെബ്രുവരി 20, 21 തീയതികളില്‍ ട്രേഡ്യൂണിയനുകള്‍ പ്രഖ്യാപിച്ച പണിമുടക്ക് വിജയിപ്പിക്കാനും പാര്‍ടിഘടകങ്ങളോട് കേന്ദ്രകമ്മിറ്റി ആഹ്വാനംചെയ്തു.
-
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം












Click it and Unblock the Notifications