കേരളത്തില്‍ കുടിയന്മാര്‍ ജനിയ്ക്കുന്നത് 12ല്‍

മുമ്പെങ്ങുമില്ലാത്ത വിധം വിദ്യാര്‍ഥികളില്‍ മദ്യപാനം വര്‍ധിച്ചിട്ടുണെ്ടന്നു പഠനം വ്യക്തമാക്കുന്നു. കേരളത്തില്‍ മദ്യം കഴിച്ചു തുടങ്ങുന്ന പ്രായം പന്ത്രണ്ടു വയസ്സാണ്. ഉല്‍സവാഘോഷങ്ങള്‍ക്കായി വന്‍തോതില്‍ മദ്യമാണു വിപണിയില്‍ ഒഴുകുന്നത്. വിവിധ ബ്രാന്‍ഡുകളിലുള്ള മദ്യ വില്‍പ്പന അടുത്ത കാലത്തായി ചരിത്രം സൃഷ്ടിക്കുന്നതിലേക്കെത്തിയിട്ടുണ്ട്. ഇത്തരത്തിലൊരു പശ്ചാത്തലത്തിലാണു ശാസ്ത്ര സാഹിത്യ പരിഷത്ത് ഇതു സംബന്ധിച്ച് പഠനം നടത്തിയത്.
രാജ്യത്തെ മദ്യവില്‍പ്പനയുടെ പതിനാറു ശതമാനവും കേരളത്തിലാണെന്നും പരിഷത്തിന്റെ പഠനം വ്യക്തമാക്കുന്നു. യുവമദ്യപാനികളില്‍ 42 ശതമാനവും കടുത്ത മദ്യപാനികളാണ്. 85 ശതമാനം കുടുംബ കലഹത്തിനും കാരണം മദ്യപാനമാണെന്നും പഠനത്തില്‍ പറയുന്നു.
സംസ്ഥാനത്തെ പുരുഷ ജനസംഖ്യയില്‍ 48 ശതമാനത്തോളം മദ്യപിയ്ക്കുന്നവരാണ്. അതേസമയം സ്ത്രീകളില്‍ രണ്ടുമുതല്‍ അഞ്ച് ശതമാനം വരെ മദ്യപിക്കുന്നവരാണെന്നാണെന്നതും ശ്രദ്ധേയമാണ്. ഇവരുടെ എണ്ണം ഏതാണ്ട് പത്ത് ലക്ഷത്തോളം വരും. അതേസമയം സ്ത്രീകളുടെ മദ്യപാനത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഈ റിപ്പോര്‍ട്ടിലില്ല. സ്ത്രീകളില്‍ ഏത് പ്രായത്തിലുള്ളവരാണ് മദ്യത്തിന് അടിമകളായിരിക്കുന്നതെന്നോ ഏത് പ്രദേശത്താണ് മദ്യപാനികള്‍ കൂടുതലുള്ളതെന്നോ റിപ്പോര്‍ട്ടില്‍ വിശദീകരിച്ചിട്ടില്ല.
മലയാളികള്‍ ഒരു വര്‍ഷം അരി വാങ്ങാന്‍ ചെലവാക്കുന്നതിന്റെ മൂന്നിരട്ടി പണം മദ്യം വാങ്ങാനായി ചെലവഴിക്കുന്നതായും റിപ്പോര്‍ട്ടില്‍ വിശദമാക്കുന്നു. മൂവായിരം കോടി രൂപ അരി വാങ്ങാനായി ചെലവാക്കുമ്പോള്‍ മദ്യത്തിനായി ഒഴുക്കുന്നത് പതിനയ്യായിരം കോടിയോളം രൂപയാണ്. ആളൊന്നുക്ക് ഒമ്പത് ലിറ്റര്‍ മദ്യം പ്രതിവര്‍ഷം അകത്താക്കുന്നുണ്ടെന്നും പഠനറിപ്പോര്‍ട്ടിലുണ്ട്. സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും ശാസ്ത്ര സാഹിത്യ പരിഷത്ത് നടത്തിയ ശാസ്ത്രീയ പഠനത്തിലാണ് ഈ വിവരങ്ങള്‍ ലഭിച്ചിരിക്കുന്നത്.
മദ്യത്തിന്റെ ഉപഭോഗം നിയന്ത്രിയ്ക്കണമെന്നും പരിഷത്ത് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. മദ്യപര്‍ക്കായി ഫോട്ടോ ഐഡി കാര്‍ഡും റേഷന്‍ കാര്‍ഡിന്റെ മാതൃകയില്‍ പെര്‍മിറ്റും ഏര്‍പ്പെടുത്തമെന്നാണ് ശുപാര്‍ശ. ഇത്തരം പെര്‍മിറ്റുള്ളവര്‍ക്ക് മാത്രം മദ്യം നല്‍കിയാല്‍ ഒരു പരിധി വരെ മദ്യത്തിന്റെ ഉപയോഗം നിയന്ത്രിയ്ക്കാമെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു.












Click it and Unblock the Notifications