Get Updates
Get notified of breaking news, exclusive insights, and must-see stories!

ടോം ജോസിനോട് വിശദീകരണം തേടും

Tom Jose
തിരുവനന്തപുരം: കൊച്ചി മെട്രൊ മുന്‍ എംഡി ടോം ജോസ് ഡിഎംആര്‍സിക്ക് അയച്ച കത്തിനെക്കുറിച്ച് അന്വേഷിക്കുമെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍.

കൊച്ചി മെട്രൊ സംബന്ധിച്ച സര്‍ക്കാര്‍ നിലപാട് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.
ടോം ജോസ് കത്തയച്ചത് ഏറ്റവും വലിയ മര്യാദകേടെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. ഡിഎംആര്‍സിക്കുവേണ്ടി എല്ലാ സമ്മര്‍ദവും ചെലുത്തും. ശ്രീധരന്‍ ഉള്ള ഡിഎംആര്‍സിയാണ് കേരളത്തിന് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

കത്തിനെക്കുറിച്ച് വിശീകരണം തേടുമെന്ന് മുഖ്യമന്ത്രിയും വ്യക്തമാക്കിയിരുന്നു. സ്വന്തംനിലയില്‍ ടോം ജോസ് കത്തയച്ചെന്നായിരുന്നു സര്‍ക്കാരിന്റെ ആദ്യ പ്രതികരണം. ഔദ്യോഗിക ലെറ്റര്‍പാഡിലുള്ള കത്ത് പുറത്തുവന്നതിന് ശേഷമാണ് വിശദീകരണം തേടാന്‍ തീരുമാനിച്ചത്. ഡി.എം.ആര്‍.സിയില്‍ തീരുമാനം എടുക്കാന്‍ ഇ ശ്രീധരനെ ആരാണ് ചുമതലപ്പെടുത്തിയതെന്ന് ചോദിക്കുന്ന കത്ത് സെപ്റ്റംബര്‍ 26നാണ് അയച്ചത്. ടോം ജോസ് കൊച്ചി മെട്രോ റെയില്‍ എം ഡി സ്ഥാനം രാജിവച്ച ശേഷം അയച്ച കത്താണ് വിവാദമായിരിക്കുന്നത്.

ഇ. ശ്രീധരനെതിരേ ഡിഎംആര്‍സി ചെയര്‍മാന്‍ സുധീര്‍ കൃഷ്ണയ്ക്കു ടോം ജോസ് കത്തയച്ചതു ശരിയായില്ലെന്നു മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞും പ്രതികരിച്ചു. അങ്ങനെ കത്തെഴുതും മുന്‍പ് മുഖ്യമന്ത്രിയുമായും സര്‍ക്കാരുമായും ആലോചിക്കണമായിരുന്നു. പൊതുമരാമത്ത് സെക്രട്ടറിയായിരിക്കെ ടോം ജോസ് കത്തെഴുതാന്‍ സാധ്യതയില്ല. മുഖ്യമന്ത്രിയുമായി ആലോചിച്ച് തുടര്‍നടപടി സ്വീകരിക്കും.

കത്തയച്ചത് മെട്രൊ റെയ്ല്‍ പദ്ധതിയെ ബാധിക്കില്ല. കൊച്ചി മെട്രൊയുടെ എംഡിയായിരുന്ന കാലത്താണ് ടോം ജോസ് കത്തയച്ചത്. കൊച്ചി മെട്രൊയുടെ കാര്യത്തില്‍ മുഖ്യമന്ത്രിയുടെ നിലപാട് തന്നെയാണ് തന്റെ നിലപാടെന്നും മന്ത്രി വ്യക്തമാക്കി. ടോം ജോസിനെപ്പോലെയുള്ള ഉദ്യോഗസ്ഥര്‍ തരംതാഴുന്ന രീതിയില്‍ കേന്ദ്രത്തിലേക്ക് കത്തയച്ചത് ഐഎഎസുകാര്‍ക്ക് കളങ്കമുണ്ടാക്കുന്നതായി ഇ. ശ്രീധരന്‍ കുറ്റപ്പെടുത്തി. ടോം ജോസിനെ സര്‍വീസില്‍നിന്നും സസ്‌പെന്‍ഡ് ചെയ്യണമെന്ന് ടി.എന്‍. പ്രതാപന്‍ എംഎല്‍എ ആവശ്യപ്പെട്ടു.

കത്ത് അയച്ചതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇതേക്കുറിച്ച് അന്വേഷിക്കാന്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+