കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൂന്നാം സംവാദത്തിലും ഒബാമയ്ക്ക് മുന്‍തൂക്കം

  • By Ajith Babu
Google Oneindia Malayalam News

Obama-Romney
ഫ്‌ളോറിഡ: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള അവസാന സംവാദത്തില്‍ ബരാക് ഒബാമയ്ക്ക് വ്യക്തമായ മുന്‍തൂക്കം.
വിദേശ നയങ്ങളില്‍ മിറ്റ് റോംനിക്കു വ്യക്തമായ നിലപാടും സ്ഥിരതയുമില്ലെന്നു ഫ്‌ളോറിഡയില്‍ നടന്ന സംവാദത്തില്‍ ഒബാമ വിമര്‍ശിച്ചു. പ്രധാനപ്പെട്ട ചോദ്യങ്ങളിലെല്ലാം കുറിയ്ക്കു കൊള്ളുന്ന ഉത്തരവുമായി റോമ്‌നിയെ ഒബാമ പ്രതിരോധത്തിലാക്കി. സേനാമേധാവിയെന്ന നിലയില്‍ സംവാദത്തില്‍ ഒബാമയാണു മുന്നില്‍ നിന്നതെന്നു സര്‍വേ റിപ്പോര്‍ട്ടുകളും തെളിയിക്കുന്നു.

പശ്ചിമേഷ്യയിലെ സംഘര്‍ഷം കുറയ്ക്കുന്നതിലും ഇറാനെ നിലയ്ക്കു നിര്‍ത്തുന്നതിലും ഒബാമ പരാജയപ്പെട്ടെന്നു റോംനിയും വിമര്‍ശിച്ചു. നിരന്തരം മാറുന്ന വിദേശനയം ലോകനേതാവിനു ചേരില്ലെന്നു ഒബാമ വിമര്‍ശിച്ചപ്പോള്‍ കൃത്യമായ ഉത്തരമില്ലാതെ റോംനി ഒഴിഞ്ഞുമാറി. എന്നാല്‍ ഒസാമ ബിന്‍ ലാദന്റെ വധത്തില്‍ ഒബാമയെ അഭിനന്ദിച്ച റോംനി അഫ്ഗാനില്‍ നിന്നുള്ള സേനാ പിന്‍മാറ്റം 2014ല്‍ തന്നെ സാധ്യമാകുന്ന രീതിയില്‍ കാര്യങ്ങള്‍ മുന്നോട്ടു നീങ്ങുന്നതായും അംഗീകരിച്ചു.

താന്‍ അമേരിക്കയുടെ പ്രസിഡന്റായിരിക്കുന്ന കാലത്തോളം ഇറാന് അണ്വായുധം ലഭിക്കില്ല. ഇസ്രയേല്‍ അമേരിക്കയുടെ സഖ്യകക്ഷിയാണെന്നും ആക്രമണമുണ്ടായാല്‍ ഒപ്പം നില്‍ക്കുമെന്നും ഒബാമ പറഞ്ഞു. പ്രസിഡന്റായാല്‍ ഇസ്രയേലിനൊപ്പം നില്‍ക്കുമെന്ന് മിറ്റ് റോംനിയും അവകാശപ്പെട്ടു.

സിറിയയിലെ വിമതര്‍ക്ക് ആയുധങ്ങള്‍ നല്‍കണമെന്നു റോംനി പറഞ്ഞപ്പോള്‍, വിമതരാണ് പിന്നീട് പലപ്പോഴുംഅമേരിക്കയുടെ ശത്രുക്കളായി തീര്‍ന്നതെന്ന് ചരിത്രം ചൂണ്ടിക്കാട്ടി ഒബാമ ഓര്‍മിപ്പിച്ചു. നാലു വര്‍ഷത്തെ ഭരണ പരിചയത്തിലൂടെ വിദേശനയം പ്രധാനവിഷയമായ സംവാദത്തില്‍ ഒബാമ ആധിപത്യം പുലര്‍ത്തിയപ്പോള്‍ തീര്‍ത്തും പിന്നിലായിപ്പോകാതെ റോമ്‌നിയും പിടിച്ചുനിന്നു.

English summary
President Barack Obama sharply challenged Mitt Romney on foreign policy in their final campaign debate on Monday night,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X