കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എസ്‌ഐ തെറ്റ് ചെയ്തിട്ടില്ലെന്ന് ഐജി റിപ്പോര്‍ട്ട്

Google Oneindia Malayalam News

K Sudhakaran
കണ്ണൂര്‍: വളപട്ടണം പോലിസ് സ്‌റ്റേഷന്‍ സംഭവത്തില്‍ എസ്‌ഐ കുറ്റക്കാരനല്ലെന്ന് ഐജിയുടെ അന്വേഷണത്തില്‍ ബോധ്യപ്പെട്ടതായി റിപ്പോര്‍ട്ട്. സ്‌റ്റേഷനിലെത്തി കോണ്‍ഗ്രസ് നേതാവും എംപിയുമായി കെ സുധാകരന്‍ അസഭ്യം പറഞ്ഞ കേസില്‍ പോലിസ് ഓഫിസറുടെ ഭാഗത്തു നിന്നും യാതൊരു വീഴ്ചയുമുണ്ടായിട്ടില്ലെന്നാണ് ഐജി ജോസ് ജോര്‍ജ്ജ് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നതെന്ന സൂചനയുണ്ട്.

യൂത്ത് കോണ്‍ഗ്രസ് നേതാവിനെ എസ്‌ഐ മര്‍ദ്ദിച്ചെന്നാരോപിച്ചാണ് സുധാകരന്‍ പോലിസ് സ്‌റ്റേഷനില്‍ 'വിളയാട്ടം' നടത്തിയത്. മണല്‍കടത്തിയ രണ്ടു പേരെ അറസ്റ്റ് ചെയ്ത പോലിസ് നടപടി ചോദ്യം ചെയ്ത കല്ലിക്കോടന്‍ രാഗേഷ് എന്ന പ്രാദേശിക നേതാവ് പോലിസുകാരെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചതാണ് പ്രശ്‌നങ്ങളുടെ തുടക്കം.

രാഗേഷിനെ മര്‍ദ്ദിച്ചുവെന്നാരോപിച്ചുകൊണ്ട് സ്റ്റേഷനിലെത്തിയ സുധാകരന്‍ രാഗേഷിനെ വിട്ടുതരണമെന്ന് ആവശ്യപ്പെട്ട് എസ്‌ഐയുടെ മുറിയിലേക്ക് തള്ളികയറി ഭീഷണിപെടുത്തുകയുമായിരുന്നു. എംപിയും എംഎല്‍എമാരായ കെഎംഷാജിയും അബ്ദുല്ലക്കുട്ടിയും അടങ്ങിയ സംഘം യൂത്ത് കോണ്‍ഗ്രസ് നേതാവിനെ മോചിപ്പിച്ച് കൊണ്ടു പോവുകയും ചെയ്തു.

കേരള പോലിസ് ആക്ടിലെ 117ാം വകുപ്പ് പ്രകാരം സുധാകരനെതിരേ കേസെടുത്തിട്ടുണ്ട്. പോലിസ് ഉദ്യോഗസ്ഥനെതിരേ നടപടിയുണ്ടാകില്ലെന്നും സംഭവത്തെ കുറിച്ച് ഐജി അന്വേഷിക്കുമെന്നുമുള്ള ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ പ്രതികരണം കോണ്‍ഗ്രസിലെ ഗ്രൂപ്പ് വഴക്ക് വീണ്ടു സജീവമാക്കിയിരുന്നു.

English summary
Congress MP K Sudhakaran has been booked on charges of threatening a police inspector and obstructing functioning of police officials. IG jose George give a clean chit to the SI.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X