അദ്വാനി താത്‌കാലിക ബിജെപി അധ്യക്ഷനാകും

ഗഡ്‌കരിയെ രണ്ടാം തവണയും പാര്‍ട്ടി അധ്യക്ഷനാക്കരുത് എന്നും അദ്ദേഹം സ്വമേധയാ രാജി വെക്കും എന്നുമാണ് കരുതിയത് എന്നും രാം ജഠ്‌മലാനി അഭിപ്രായപ്പെട്ടിരുന്നു. സ്ഥാനമൊഴിയുന്നത് കുറ്റം ഏറ്റുപറയലായി കണക്കാക്കില്ല എന്നും ജഠ്‌മലാനി പറഞ്ഞിരുന്നു.
പാര്‍ട്ടിയിലെ പല മുതിര്‍ന്ന നേതാക്കള്‍ക്കും ഗഡ്‌കരി അധ്യക്ഷ സ്ഥാനത്ത് തുടരുന്നതിനോട് യോജിപ്പില്ല എന്ന് അറിയിച്ച ജഠ്‌മലാനി ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയാകണം ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി എന്ന് ആവശ്യം ഉന്നയിക്കുകയും ചെയ്‌തു.
ജസ്വന്ത് സിങ്, യശ്വന്ത് സിന്‍ഹ, ശത്രുഘ്‌നന്‍ സിന്‌ഹ എന്നീ മുതിര്‍ന്ന ബിജെപി നേതാക്കളുടെയും അഭിപ്രായം നിധിന്‍ ഗഡ്‌കരി പാര്‍ട്ടി അധ്യക്ഷ സ്ഥാനം ഒഴിയണം എന്നു തന്നെ ആണ് എന്നും ജഠ്‌മലാനി അവകാശപ്പെട്ടു.
ജഠ്‌മലാനിയുടെ പുത്രനിം മുതിര്‍ന്ന അഭിഭാഷകനുമായ മഹേഷ് ജഠ്‌മലാനി ബിജെപിയുടെ ദേശീയ നിര്‍വ്വാഹക സമിതിയില്‍ നിന്നും കഴിഞ്ഞ ദിവസം രാജി വെച്ചിരുന്നു. ഗഡ്‌കരി അധ്യക്ഷ സ്ഥാനം രാജി വെക്കണം എന്നും, രണ്ടാം ഊഴത്തിന് അദ്ദേഹം ശ്രമിക്കരുത് എന്നും ആവശ്യപ്പെട്ടായിരുന്നു രാജി.
ഇതിനിടയില്‍ നിധിന്‍ ഗഡ്‌കരി മുതിര്‍ന്ന പിജെപി നേതാവും, പ്രതിപക്ഷ നേതാവുമായ സുഷമ സ്വരാജുമായി കൂടിക്കാഴ്‌ച നടത്തി.












Click it and Unblock the Notifications