കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗ്രാമീണ സ്‌ത്രീകള്‍ക്ക്‌ ആകര്‍ഷണീയത ഇല്ല:മുലായം

  • By Shabnam Aarif
Google Oneindia Malayalam News

Mulayam Singh Yadav
ലഖ്‌നൗ: സമാജ്‌വാദി പാര്‍ട്ടി നേതാവ്‌ മുലായം സിങ്‌ യാദവിന്റെ സ്‌ത്രീകളെ കുറിച്ചുള്ള പ്രസ്‌താവന വീണ്ടും വിവാദത്തില്‍. സമ്പന്ന കുടുംബങ്ങളിലെ പോലെ ഗ്രാമീണ സ്‌ത്രീകള്‍ ആകര്‍ഷണീയരല്ല എന്നും അതിനാല്‍ അവര്‍ക്ക്‌ വനിതാ സംവരണ ബില്ലിന്റെ ഗുണം ലഭിക്കില്ല എന്നും ആണ്‌ മുലായത്തിന്റെ പുതിയ വിവാദ പ്രസ്‌താവന.

വനിതാ ബില്‍ പാസായാല്‍ പാര്‍ലമെന്റ്‌ ചൂളമടി ക്ഷണിച്ചു വരുത്തുന്ന സ്‌ത്രീകളെ കൊണ്ട്‌ നിറയും എന്ന മുലായത്തിന്റെ 2010ലെ പ്രസ്‌താവനയും വലിയ വിവാദത്തിന്‌ തിരി കൊളുത്തിയിരുന്നു. അന്ന്‌ ഈ ബില്‍ രാജ്യസഭയില്‍ അംഗീകാരത്തിനായി അവതരിപ്പിച്ചപ്പോഴായിരുന്നു ഇത്‌.

ഉത്തര്‍ പ്രദേശിലെ ബരാബങ്കി ജില്ലയില്‍ ഗ്രാമവാസികളെ അഭിസംബോധന ചെയ്‌തു സംസാരിക്കുമ്പോഴാണ്‌ മുലായം ഗ്രാമത്തിലെ സ്‌ത്രീകള്‍ക്ക്‌ ആകര്‍ഷകത്വം ഇല്ല എന്ന്‌ അഭിപ്രായപ്പെട്ടത്‌. 33 ശതമാനം സ്‌ത്രീ സംവരണം എന്നത്‌ ഇപ്പോഴത്തെ രീതിയില്‍ തന്നെ നടപ്പില്‍ വരുത്തുകയാണെങ്കില്‍ അത്‌ സമ്പന്ന കുടുംബത്തിലെ സ്‌ത്രീകള്‍ക്ക്‌ മാത്രമേ ഉപകാരപ്പെടുകയുള്ളൂ എന്നും, പിന്നാക്കം സമുദായത്തിലെ സ്‌ത്രീകള്‍ക്ക്‌ ഈ ആനുകൂല്യത്തിന്റെ ഗുണഭോക്താക്കളാവാന്‍ കഴിയില്ല എന്നുമാണ്‌ അദ്ദേഹം അഭിപ്രായപ്പെട്ടിരിക്കുന്നത്‌.

മുലായത്തിന്റെ പുതിയ സ്‌ത്രീ വിരുദ്ധ പ്രസ്‌താവനയ്‌ക്കെതിരെ ബിജെപി ശക്തമായ ഭാഷയില്‍ പ്രതിഷേധം അറിയിച്ചിട്ടുണ്ട്‌. മുലായം തന്റെ ഈ നിലപാട്‌ മാറ്റണം എന്നും, വനിതകള്‍ രാജ്യത്തിന്‌ വേണ്ടി വലിയ സംഭവനകള്‍ ചെയ്‌തിട്ടുണ്ട്‌ എന്നും ബിജെപി വക്താവ്‌ നിര്‍മ്മല സാതാരാമന്‍ പ്രതികരിച്ചു.

ദളിതര്‍ക്കും മുസ്ലീങ്ങള്‍ക്കും, മറ്റു പിന്നാക്ക സമുദായങ്ങള്‍ക്കും ഗുണകരമാവും എന്ന ഉറപ്പ്‌ ലഭിച്ചാല്‍ ബില്‍ പിന്തുണയ്‌ക്കുന്ന കാര്യം പരിഗണിക്കാം എന്നൊരു വ്യവസ്ഥ മുലായം പുതുതായി മുന്നോട്ടു വെച്ചിട്ടുണ്ട്‌. തുടക്കം മുതല്‍ വനിതാ സംവരണ ബില്ലിനെ എതിര്‍ക്കുന്ന നിലപാടാണ്‌ സമാജ്‌വാദി സ്വീകരിച്ചു പോന്നിട്ടുള്ളത്‌.

English summary
Mulayam Singh Yadav on Friday reiterated his opposition to the Women's Reservation Bill in its present form, saying it would only help affluent women as poor and rural women "are not considered attractive enough" to reap its benefit.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X