കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷാജിക്കെതിരേ ലീഗില്‍ പടയൊരുക്കം

Google Oneindia Malayalam News

KM Shaji
മുസ്ലീംലീഗ് നേതാവും എംഎല്‍എയുമായ കെഎം ഷാജിക്കെതിരേ ലീഗില്‍ പടയൊരുക്കം. വളപട്ടണം പോലിസ് സ്‌റ്റേഷനില്‍ സുധാകരനോടൊപ്പം മണല്‍കടത്ത് സംഘത്തെ മോചിപ്പിക്കാന്‍ പോയസംഘത്തില്‍ ഷാജി ഉള്‍പ്പെട്ടതാണ് ഒരു വിഭാഗം ലീഗ് നേതാക്കളെ പ്രകോപിപ്പിച്ചിരിക്കുന്നത്. കുഞ്ഞാലിക്കുട്ടി വിഭാഗത്തിന് നേരത്തെ തന്നെ കെഎം ഷാജി അനഭിമതനാണ്. മാത്രമല്ല ചില മുസ്ലീം സാമുദായിക സംഘടനകള്‍ക്കാവട്ടെ ഷാജിയോട് അത്ര താത്പര്യവുമില്ല. വിവാദസംഭവവികാസങ്ങള്‍ ഉയര്‍ത്തി ഷാജിയെ ഒതുക്കാനുള്ള നീക്കമാണ് ഇപ്പോള്‍ ഇവര്‍ നടത്തികൊണ്ടിരിക്കുന്നത്.

ഔദ്യോഗിക മുസ്ലീ ലീഗ് നേതൃത്വം ഷാജിയെ നേരിട്ട് ആക്രമിക്കാതെ യൂത്ത്‌ലീഗ് വഴി 'പണി' കൊടുക്കാനാണ് നീക്കം നടത്തുന്നത്. എംഎസ്എഫിന്റെയും യൂത്ത് ലീഗിന്റെയും നേതാവായ പിസി റംസിയും ഷാജിയും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായത് ഇതിനെ തുടര്‍ന്നായിരുന്നു. വളപട്ടണം പോലിസ് സ്‌റ്റേഷനില്‍ ഷാജി ഇടപെട്ടത് ശരിയായ രീതിയിലല്ലായെന്നും ഇതില്‍ യൂത്ത് ലീഗിന് പ്രതിഷേധമുണ്ടെന്നുമായിരുന്നു യൂത്ത് ലീഗ് ജില്ലാ കൗണ്‍സില്‍ അംഗമായ പിസി റംസി ഫോണിലൂടെ ഷാജിയോട് സംസാരിച്ചത്. സംസാരത്തിനിടയില്‍ ഷാജിയും റംസിയും പ്രകോപിതരാവുകയും ഭീഷണിയുടെ സ്വരത്തില്‍ സംസാരിക്കുകയും ചെയ്തു.

ഇത് ആദ്യഘട്ടം. റംസിയുടെ നേതൃത്വത്തില്‍ ഒരു വിഭാഗം യൂത്ത്‌ലീഗുകാരെ തനിക്കെതിരേ തിരിച്ചുവിടുന്നതിലെ രാഷ്ട്രീയകളികള്‍ തിരിച്ചറിഞ്ഞത് അതിനെ പ്രതിരോധിക്കാന്‍ ഷാജിയും രംഗത്തിറങ്ങി. ഇതിനെ തുടര്‍ന്നാണ് ഷാജിയെ ഭീഷണിപ്പെടുത്തി എന്ന കുറ്റം ആരോപിച്ച് റംസിയെ അറസ്റ്റ് ചെയ്യാന്‍ പോലിസ് എത്തിയത്? സമന്‍സില്ലാതെ അറസ്റ്റിന് വഴങ്ങില്ലെന്ന് റംസി ഉറച്ചുനിന്നപ്പോള്‍ പോലിസ് മടങ്ങി. തൊട്ടടുത്ത ദിവസം റംസി സ്‌റ്റേഷനില്‍ ഹാജരായി ജാമ്യം എടുക്കുകയും ചെയ്തു.

യൂത്ത് ലീഗ് നേതാവിനെ കള്ളക്കേസില്‍പെടുത്തി അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചത് കെഎം ഷാജി ആണെന്നാണ് ഒരു വിഭാഗം യൂത്ത് ലീഗ് നേതാക്കള്‍ക്ക് ആരോപണം. യൂത്ത്‌ലീഗിന്റെ മരക്കാര്‍ ശാഖാ ഇതിനെതിരേ ലീഗിന്റെ ജില്ലാ നേതൃത്വത്തിന് പരാതി നല്‍കിയിരിക്കുകയാണ്. മണല്‍ മാഫിയക്കുവേണ്ടി പാര്‍ട്ടിയുടെ നിര്‍ദ്ദേശമാരായാതെ ഷാജി പോലിസ് സ്‌റ്റേഷനില്‍ ഹാജരായത് ശരിയല്ലെന്നും അഴിമതി ചോദ്യം ചെയ്യുന്ന പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കുന്നത് അംഗീകരിക്കാനാവില്ലെന്നുമാണ് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ സ്വന്തം നേതാവിനെതിരേ നല്‍കിയ പരാതിയില്‍ ശക്തിയുക്തം വാദിക്കുന്നത്. എന്തു തന്നെയായാലും ഷാജിയെ ഒതുക്കാന്‍ തക്കം പാര്‍ത്തുനിന്ന സ്വന്തം പാര്‍ട്ടിയിലെ ചില നേതാക്കളും സാമുദായിക പ്രമാണിമാരും വലിയ സന്തോഷത്തിലാണിപ്പോള്‍.

English summary
Muslim youth league workers turns against mla KM Shaji
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X