കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിഎസിനുവേണ്ടി സംസാരിച്ച നടരാജന്‌ സസ്‌പെന്‍ഷന്‍

  • By Shabnam Aarif
Google Oneindia Malayalam News

K Natarajan
തിരുവനന്തപുരം: മുന്‍ ഡിഐജി കെ നടരാജനെ വിവരാവകാശ കമ്മീഷ്‌ണര്‍ സ്ഥാനത്ത്‌ നിന്നും സസ്‌പെന്‍ഡ്‌ ചെയ്‌തു. ഗവര്‍ണര്‍ എച്ച്‌ ആര്‍ ഭരദ്വാജ്‌ ആണ്‌ സസ്‌പെന്‍ഷന്‍ ഉത്തരവ്‌ പുറപ്പെടുവിച്ചിരിക്കുന്നത്‌.

പ്രതിപക്ഷ നേതാവ്‌ വിഎസ്‌ അച്യുതാനന്ദനെ ഭൂമിദാന കേസില്‍ നിന്നും ഒഴിവാക്കാന്‍ കേസ്‌ അന്വേഷിക്കുന്ന വിജിലന്‍സ്‌ ഉദ്യോഗസ്ഥനെ നടരാജന്‍ സ്വാധീനിക്കാന്‍ സ്വാധീനിക്കാന്‍ ശ്രമിച്ചു എന്ന ആരോപണം തെളിഞ്ഞതിനെ തുടര്‍ന്നാണ്‌ നടപടി.

ഇക്കാര്യത്തില്‍ നടരാജനെ സസ്‌പെന്‍ഡ്‌ ചെയ്യണം എന്ന്‌ സര്‍ക്കാര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന്‌ ഗവര്‍ണര്‍ നേരത്തെ നിയമ വിദഗ്‌ധരോട്‌ നിയമോപദേശം തേടിയിരുന്നു. സര്‍ക്കാറിന്റെ ഈ ഫയല്‍ ബാംഗ്ലൂര്‍ക്ക്‌ എത്തിച്ചാണ്‌ ഗവര്‍ണര്‍ ഒപ്പു വെച്ചിരിക്കുന്നത്‌.

വിഎസിനെ ഭൂമദാന കേസില്‍ നിന്നും ഒഴിവാക്കണം എന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ കെ നടരാജന്‍ അന്വേഷണ ഉദ്യാഗസ്ഥനായ കെവി കുഞ്ഞനുമായി നടത്തിയ ടെലഫോണ്‍ സംഭാഷണം പുറത്തായതിനെ തുടര്‍ന്ന്‌ നടരാജനെ വിവരാവകാശ കമ്മീഷ്‌ണര്‍ സ്ഥാനത്ത്‌ നിന്നും മാറ്റണം എന്ന്‌ പരക്കെ ആവശ്യമുയര്‍ന്നിരുന്നു.

തനിക്ക്‌ വേണ്ടി സംസാരിക്കാന്‍ നടരാജനോട്‌ താന്‍ ആവശ്യപ്പെട്ടിട്ടില്ല എന്ന്‌ വിഎസ്‌ അച്യുതാനന്ദന്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

വിവരാവകാശ കമ്മീഷ്‌ണറുടെ സ്ഥാനത്ത്‌ നിന്നും നടരാജനെ മാറ്റണമെങ്കില്‍ സുപ്രീം കോടതി ഇടപെട്ടേ മതിയാകൂ. അതുകൊണ്ട്‌ തന്നെ നിലവില്‍ നടരാജന്‌ എതിരെ എടുക്കാവുന്ന പരമാവധി നടപടിയാണ്‌ സസപെന്‍ഷന്‍.

ഇക്കാര്യത്തില്‍ സുപ്രീം കോടതി രജിസ്‌ട്രാര്‍ നടത്തുന്ന അന്വേഷണം കഴിഞ്ഞാല്‍ മാത്രമേ അദ്ദേഹത്തെ വിവരാവകാശ കമ്മീഷ്‌ണര്‍ സ്ഥാനത്ത്‌ നിന്നും മാറ്റാനാകൂ.

English summary
Right to Information Commissioner K Natarajan has been suspended from the post by the state governer.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X