കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാട്ടിലിറങ്ങുന്ന കടുവകള്‍ ഇനി തൃശൂരുകാരാവും

  • By Ajith Babu
Google Oneindia Malayalam News

Tiger
തിരുവനന്തപുരം: വയനാട്ടില്‍ നാട്ടിലിറങ്ങി ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി സൃഷ്ടിയ്ക്കുന്ന കടുവകളെ പിടികൂടി തൃശൂര്‍ മൃഗശാലയിലേക്ക് അയക്കാന്‍ വനംവകുപ്പിന്റെ നിര്‍ദേശം. വനംമന്ത്രി ഗണേഷ് കുമാറാണ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

ഇനിമുതല്‍ നാട്ടിലിറങ്ങുന്ന കടുവകളെ പിടികൂടി കാട്ടിലേക്കയക്കേണ്ടെന്നാണ് തീരുമാനം. ഇതിനു മുന്നോടിയായി തൃശൂര്‍ മൃഗശാലയിലെ കൂടുകള്‍ വൃത്തിയാക്കാനും കടുവകളെ പിടികൂടാനുള്ള കൂടുതല്‍ ട്രാപ്പുകള്‍ ലഭ്യമാക്കാനും വന്യജീവി വിഭാഗം മുഖ്യവനപാലകനു നിര്‍ദേശം നല്‍കി.

വന്യജീവികളുടെ ആക്രമണം മൂലം കര്‍ഷകര്‍ക്ക് നഷ്ടം സംഭവിച്ചാല്‍ നല്‍കുന്ന നഷ്ടപരിഹാരത്തുക യഥാര്‍ഥ ആളുകള്‍ക്കു ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കും. ഇതിനായി ടൈഗര്‍ റിസര്‍വിനു സമീപത്തു താമസിക്കുന്ന കര്‍ഷകരുടെ വളര്‍ത്തു മൃഗങ്ങള്‍ക്കു പ്രത്യേക ചിപ്പ് ഘടിപ്പിക്കും.
കഴിഞ്ഞയാഴ്ച വയനാട്ടില്‍ വനപാലകര്‍ സ്ഥാപിച്ച കെണിയില്‍പ്പെട്ട കടുവയെ വനത്തിലേക്കുതന്നെ വിട്ട നടപടി നാട്ടുകാരുടെ വന്‍ പ്രതിഷേധത്തിനിടയാക്കിയ സാഹചര്യത്തിലാണ് സര്‍ക്കാര്‍ തീരുമാനം.

നെയ്യാറിലെ ലയണ്‍ സഫാരി പാര്‍ക്കില്‍ വിനോദ സഞ്ചാരികള്‍ക്കു കൂടുതല്‍ സൗകര്യം ലഭ്യമാക്കുന്നതിന് പുതിയ ബോട്ടും, പുതിയ ബസും വാങ്ങാന്‍ നടപടി സ്വീകരിച്ചതായും മന്ത്രി അറിയിച്ചു. ഡിവിഷണല്‍ ഫോറസ്റ്റ് ഓഫിസറുമായി വിഡിയൊ കോണ്‍ഫറന്‍സ് നടത്തുന്നതിനു വനംവകുപ്പ് ആസ്ഥാനത്ത് സൗകര്യമൊരുക്കും.

ആദ്യഘട്ടത്തില്‍ എല്ലാ സര്‍ക്കിള്‍ ഓഫിസുകളിലും ഇതിനുള്ള സൗകര്യം ഒരുക്കും. തുടര്‍ന്ന് പ്രധാന സ്ഥലങ്ങളിലും ഈ സംവിധാനം വ്യാപിപ്പിക്കും. വനദീപ്തി പദ്ധതിയുടെ ഭാഗമായി വര്‍ക്കല ടിഎസ് കനാലിനു സമീപം വനവത്കരണം നടപ്പാക്കാനും തീരുമാനിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X