കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമലയില്‍ ചായതട്ടിപ്പ്; 5000 രൂപ പിഴയിട്ടു

  • By Ajith Babu
Google Oneindia Malayalam News

Sabarimala
ശബരിമല: അളവില്‍ കുറച്ച് ചായകൊടുത്ത് കൊള്ളലാഭമെടുത്ത ഹോട്ടല്‍ ഉടമയ്ക്ക് അയ്യായിരം രൂപയുടെ പിഴ. ലീഗല്‍ മെട്രോളജി വകുപ്പിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയിലാണ് നടപടി. ശബരിമല നടപ്പന്തലിന് സമീപത്തെ സ്വകാര്യ ഹോട്ടലിലാണ് ചായയുടെ അളവില്‍ നടത്തിയ വെട്ടിപ്പ് പിടികൂടിയത്.

തീര്‍ത്ഥാടനത്തിനെത്തുന്ന ഭക്തകര്‍ക്കും മറ്റുമായി 150 എംഎല്‍ ചായ നല്‍കാനാണ് ലൈസന്‍സ് നല്‍കിയിട്ടുള്ളത്. എന്നാല്‍ ഇവിടെ 98 എംഎല്‍ ചായമാത്രമാണ് നല്‍കിയിരുന്നതത്രേ. എന്നാല്‍ ചെറിയ ഗ്ലാസില്‍ നിറയെ ചായ കൊടുത്ത് അയ്യപ്പന്മാരെ കബളിപ്പിയ്ക്കുകയായിരുന്ന വഴിയാണ് ഹോട്ടലുടമ നടത്തിയത്. ഗ്ലാസ് നിറച്ചും ചായ കിട്ടിയിരുന്നതിനാല്‍ ആരും പരാതിപ്പെടാനും പോയില്ല.

എന്നാല്‍ വകുപ്പ് നടത്തുന്ന മിന്നല്‍ പരിശോധനയില്‍ അളവിലെ തട്ടിപ്പ് കയ്യോടെ പിടികൂടി. ആദ്യപടിയായി താക്കീത് നല്‍കി അധികൃതര്‍ മടങ്ങി. എന്നാല്‍ തട്ടിപ്പ് നിര്‍ത്താന്‍ ആര്‍ത്തി മൂത്ത ഹോട്ടലുടമ തയാറായില്ല. പിന്നീട് നടന്ന പരിശോധനയിലും തട്ടിപ്പ് കണ്ടതിനെ തുടര്‍ന്ന് അധികൃതര്‍ പിഴ ചുമത്തുകയായിരുന്നു.

ബില്ലില്‍ കൃത്രിമം കാണിച്ച് അധികം പണം തട്ടിയ മരക്കൂട്ടത്തിന് സമീപത്തെ ഹോട്ടലിനെതിരെയും അളവ് തൂക്ക വിഭാഗക്കാര്‍ 5000 രൂപ പിഴ ചുമത്തി.

ലീഗല്‍ മെട്രോളജി ഇന്‍സ്‌പെക്ടര്‍ മനോജ്, എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് വേണുഗോപാല്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കല്ലുവാതുക്കല്‍ അജയകുമാര്‍, റേഷനിംഗ് ഇന്‍സ്‌പെക്ടര്‍ ഗോപകുമാര്‍, വില്ലേജ് ഓഫീസര്‍ സതീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

തീര്‍ത്ഥാടന കാലത്ത് ഹോട്ടലുകളിലും കച്ചവടസ്ഥാപനങ്ങളിലും അളവിലും തൂക്കത്തിലും വ്യാപകമായ തട്ടിപ്പ് അരങ്ങേറുന്നുവെന്ന് പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് ലീഗല്‍ മെട്രോളജി വകുപ്പ് പരിശോധനകള്‍ നടത്തുന്നത്.

English summary
Legal metrology team raids 2 hotels at Sabarimala.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X