കാവേരി:തമിഴ്‌നാട്-കര്‍ണാടക ചര്‍ച്ച പരാജയം

32 ഘടയടി വെള്ളം കാവേരി നദിയില്‍ നിന്നും വേണം എന്നാണ് ചര്‍ച്ചയില്‍ ജയലളിത ജഗദീഷ് ഷെട്ടാറിനോട് ആവശ്യപ്പെട്ടത്. എന്നാല്‍ തമിഴ്‌നാടിന്റെ ഈ ആവശ്യം ജഗദീഷ് ഷെട്ടാര്‍ നിരാകരിക്കുകയാണുണ്ടായത്.
കര്‍ണാടകയുടെ ഈ നിലപാടിന് എതിരെ സുപ്രീം കോടതിയെ സമീപിക്കും എന്നാണ് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത അറിയിച്ചിരിക്കുന്നത്. കാവേരി വെള്ളം വിട്ടു കൊടുക്കുന്നില്ല എന്ന് കാണിച്ച് നേരത്തെ തന്നെ തമിഴ്‌നാട് സുപ്രീ കോടതിയില്‍ പരാതി പെട്ടിരുന്നു.
ഈ പരാതിയെ തുടര്‍ന്നാണ് സുപ്രീം കോടതി ഇരു സംസ്ഥാനങ്ങളുടെയും മുഖ്യമന്ത്രിമാരോട് ഇക്കാര്യത്തില്‍ ചര്‍ച്ച ചെയ്‌ത് പരിഹാരം കാണാന്‍ ആവശ്യപ്പെട്ടത്.
സുപ്രീം കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് നേരത്തെ കര്‍ണാടക തമിഴ്‌നാടിന് വെള്ളം വിട്ടുകൊടുത്തിരുന്നു. എന്നാല്‍ ഇതിനെതിരെ കര്‍ണാടകയില്‍ ഉടനീളം ശക്തമായ പ്രതിഷേധവും സമരവും ഉയര്‍ന്നതിനെ തുടര്‍ന്ന് നദിയില്‍ വെള്ളം കുറവാണെന്നും പറഞ്ഞ് കര്‍ണാടക വെള്ളം നല്‍കുന്നത് നിര്‍ത്തി വെക്കുകയായിരുന്നു.












Click it and Unblock the Notifications