മൊബൈല്‍ ഉപയോഗിക്കുന്ന സ്ത്രീകള്‍ പിഴയ്ക്കും

കിഷന്‍ഗഞ്ച് ജില്ലയിലെ കൊച്ചാധം ബ്ലോക്കിലെ സുന്ദര്‍ബാദി ഗ്രാമത്തിലാണ് വിചിത്രവും സ്ത്രീവിരുദ്ധവുമായ ചട്ടം നിലവില്‍ വന്നിരിയ്ക്കുന്നത്, ഗ്രാമത്തിലെ സ്വയംപ്രഖ്യാപിത ഭരണസമിതിയുടേതാണ് നിര്‍ദേശമെന്ന് ജില്ലാ അധികൃതര്‍ പറഞ്ഞു സമൂഹത്തില്‍ മൊബൈല്‍ ഫോണുകള്‍ ഒരുപാട് തിന്‍മകള്‍ക്ക് വളമാകുന്നുണ്ടെന്നും മൊബൈലുകളുടെ ഉപയോഗം പെണ്‍കുട്ടികളെ പ്രണയത്തിലേക്കും വഴിവിട്ട കാര്യങ്ങളിലേക്കും മറ്റും നയിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
വീടിന് പുറത്തുനിന്ന് മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നത് കണ്ടാല്‍ അവിവാഹിതരായ പെണ്‍കുട്ടികളാണെങ്കില്‍ 10,000 രൂപയും വിവാഹിതരായ സ്ത്രീകളാണെങ്കില്‍ 2,000 രൂപയും പിഴ ഈടാക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഗ്രാമത്തിലെ മുതിര്‍ന്ന ആളുകളും പഞ്ചായത്ത് അംഗങ്ങളും പങ്കെടുത്ത യോഗത്തിലാണ് തീരുമാനമെടുത്തത്.ഇത്തരമൊരു ഉത്തരവ് ബിഹാറില്‍ ഇതാദ്യമാണെന്ന് പൊലീസ് അധികൃതര്‍ പറയുന്നു. സ്ത്രീകള്‍ റോഡരികില്‍ കുളിക്കുന്നതും നേരത്തെ ഈ ഗ്രാമത്തില്‍ വിലക്കിയിരുന്നു.
മൊബൈല്‍ ഫോണ്‍ വിലക്കുന്നതിനെ ഗ്രാമസമിതി അംഗങ്ങളും ഗ്രാമത്തിലെ മുതിര്‍ന്നവരും അനുകൂലിച്ചുവെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച മുഹമ്മദ് മന്‍സൂര്‍ ആലം പഞ്ഞു. ഗ്രാമത്തിലെ മുതിര്‍ന്നവരെല്ലാം വിലക്കിന് അനുകൂലമായിരുന്നു. സമൂഹത്തിലെ വിനാശകരമായ സംഗതികളെല്ലാം മൊബൈലിലൂടെയാണ് വരുന്നത്. പ്രണയവും ഒളിച്ചോട്ടവുമെല്ലാം ഇതില്‍ ഉള്‍പ്പെടുമെന്നും മന്‍സൂര്‍ പറഞ്ഞു. മുസ്ലീം ഭൂരിപക്ഷപ്രദേശമായ കിഷന്‍ഗഞ്ച് ബിഹാറിലെ ഏറ്റവും ദാരിദ്ര്യമേറിയ പ്രദേശങ്ങളിലൊന്ന് കൂടിയാണ്.












Click it and Unblock the Notifications