കര്‍ണാടക രാഷ്ട്രീയത്തില്‍ കെജെപി വഴിത്തിരിവാകും
ബാംഗ്ലൂര്‍: മുന്‍ മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പയുടെ കര്‍ണാടക ജനതാ പാര്‍ട്ടി(കെജെപി) പ്രഖ്യാപനം സംസ്ഥാന രാഷ്ട്രീയത്തില്‍ വഴിത്തിരിവാകും. ഹാവേരിയില്‍ സംഘടിപ്പിച്ച പടുകൂറ്റന്‍ റാലിയിലാണ് യെഡിയൂരപ്പ പുതിയ പാര്‍ട്ടി ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

50 എംഎല്‍എമാരുടെയും 10 മന്ത്രിമാരുടെയും പിന്തുണയുണ്ടെന്ന് അവകാശപ്പെടുന്ന യെഡിയൂരപ്പ റാലിയിലൂടെ കരുത്ത് തെളിയിക്കാനുള്ള പടപ്പുറപ്പാടിലാണ്. വിമത നേതാവിന് പരസ്യപിന്തുണ നല്‍കിയതിന്റെ പേരില്‍ സഹകരണ മന്ത്രി ബിജെ പുട്ടസ്വാമി, തുംകൂര്‍ എംപി ജിഎസ് ബാസവരാജ് എന്നിവര്‍ക്കെതിരേ പാര്‍ട്ടി നടപടിയെടുത്തിരുന്നു.
225 അംഗങ്ങളുള്ള സഭയില്‍ ബിജെപിക്ക് 118 അംഗങ്ങളുടെ പിന്തുണയുണ്ട്. 75 അംഗ ലെജിസ്ലേറ്റീവ് കൗണ്‍സിലില്‍ 44 പേര്‍ ബിജെപിക്കാരാണ്. യെഡിയൂരപ്പയെ പിന്തുണയ്ക്കുന്നവര്‍ പിന്തുണ പിന്‍വലിച്ചാല്‍ ഷെട്ടാര്‍ മന്ത്രിസഭ താഴെ വീഴുമെന്ന് ചുരുക്കം.
കര്‍ണാടകയിലെ ജനങ്ങള്‍ പുതിയ തിരഞ്ഞെടുപ്പ് ആഗ്രഹിക്കുന്നു. ആരോടും റാലിയില്‍ പങ്കെടുക്കണമെന്ന് ആവശ്യപ്പെടില്ല. എന്നിട്ടും പങ്കെടുക്കുന്നവരെ മുഴുവന്‍ പുറത്താക്കാനാണ് ബിജെപിയുടെ ശ്രമമെങ്കില്‍ അത് നടക്കട്ടെ. പക്ഷേ, അതിനു വലിയ വില നല്‍കേണ്ടി വരുമെന്ന് മാത്രം. എന്തായാലും ദക്ഷിണേന്ത്യയിലെ ആദ്യ ബിജെപി സര്‍ക്കാറിന് അധിക ആയുസ്സില്ല.












Click it and Unblock the Notifications