പീഡനം: മദ്രസാധ്യാപകന് 22 വര്‍ഷം കഠിനതടവ്
മദ്രസ വിദ്യാര്‍ഥിനിയായ പതിനൊന്നുകാരിയെ ലൈംഗികമായി പീഡിപ്പിച്ച മദ്രസ അധ്യാപകന് 22 വര്‍ഷം കഠിനതടവും 25,000 രൂപ പിഴയും കോടതി വിധിച്ചു. പിഴസംഖ്യ പീഡനത്തിരയായ കുട്ടിക്ക് നല്‍കണമെന്നും പിഴയടച്ചില്ലെങ്കില്‍ പ്രതി ആറുമാസം കൂടി തടവ് അനുഭവിക്കണമെന്നും കാസര്‍കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി കെ ഭാസ്‌കരന്‍ ഉത്തരവിട്ടു.
മലപ്പുറം മൂര്‍ക്കനാട് കുളത്തൂര്‍ സ്വദേശിയും കാസര്‍കോട് ബേഡകം മൂന്നാംകടവിലെ മദ്രസാധ്യാപകനുമായിരുന്ന അയ്യൂബ് സഖാഫി (28)യെയാണ് കോടതി ശിക്ഷിച്ചത്. മൂന്നാംകടവിലെ മദ്രസ വിദ്യാര്‍ഥിനിയായ പതിനൊന്നുകാരിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനും ബലാത്സംഗത്തിനും ഇരയാക്കിയ സംഭവത്തിലാണ് ഇയാള്‍ക്ക് ശിക്ഷ വിധിച്ചത്. മൂന്നു കേസുകളിലായാണ് 22 വര്‍ഷം തടവ്. ബലാത്സംഗക്കേസില്‍ പത്തുവര്‍ഷവും പ്രകൃതിവിരുദ്ധ ലൈംഗിക പീഡനക്കേസില്‍ പത്തുവര്‍ഷവും ഭീഷണിപ്പെടുത്തിയെന്ന കേസില്‍ രണ്ടുവര്‍ഷവുമാണ് ശിക്ഷ. മൂന്നു ശിക്ഷകളും ഒരുമിച്ചനുഭവിച്ചാല്‍ മതി.

2008 ആഗസ്റ്റ് 11നാണ് കേസിനാസ്പദമായ സംഭവം. അയൂബ് സഖാഫി വിദ്യാര്‍ഥിനിയെ പ്രലോഭിപ്പിച്ച് മുറിക്കകത്ത് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് അവശയായ കുട്ടിയോട് സംഭവം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. കുട്ടിയുടെ മാതാപിതാക്കള്‍ സംഭവമറിഞ്ഞതിനെത്തുടര്‍ന്ന് പരാതി നല്‍കുകയായിരുന്നു. കേസില്‍ മൊത്തം 21 സാക്ഷികളാണ് ഉണ്ടായിരുന്നത്.












Click it and Unblock the Notifications