ശമ്പളവര്‍ദ്ധന 10 വര്‍ഷത്തിലൊരിക്കല്‍ മതി

സര്‍ക്കാരിന്റെ ചെലവ് കുറയ്ക്കാന്‍ താഴെത്തട്ടിലുള്ള എല്ലാ ജോലികളും പുറംകരാര്‍ നല്‍കണമെന്നും സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റി ശുപാര്‍ശ ചെയ്തു. ഇതുപ്രകാരം സെക്യൂരിറ്റി, ഓഫീസ് വൃത്തിയാക്കല്‍, ഉദ്യാനപാലനം, വാഹനങ്ങള്‍ ഓടിക്കല്‍, അഴുക്ക് നിര്‍മ്മാര്‍ജനം, പൊതുനിരത്ത് വൃത്തിയാക്കല്‍, യൂസര്‍ ചാര്‍ജുകളുടെ സമാഹരണം തുടങ്ങിയ ജോലികള്‍ക്ക് പുറംകരാര്‍ നല്‍കണമെന്നാണ് നിയമസഭയില്‍ വച്ച റിപ്പോര്‍ട്ടിലുള്ളത്.
ഡോ. ബി.എ. പ്രകാശ് ചെയര്‍മാനും ഡോ. കെ. പുഷ്പാംഗദന്‍, ഡോ. കെ.വി. ജോസഫ്, ഡോ. മേരി ജോര്‍ജ്, ഡോ. വി. നാഗരാജന്‍ നായിഡു എന്നിവര്‍ അംഗങ്ങളുമായ കമ്മിറ്റിയുടെ ആദ്യ റിപ്പോര്‍ട്ടാണ് സര്‍ക്കാരിന് സമര്‍പ്പിച്ചത്. മൂന്ന് വര്‍ഷമാണ് സമിതിയുടെ കാലാവധി.
പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി യുക്തിഭദ്രവും സ്വാഗതാര്‍ഹവുമാണെന്ന് വിലയിരുത്തിയ സമിതി ഇത് നടപ്പാക്കാനുള്ള നടപടികള്‍ ത്വരിതപ്പെടുത്താന്‍ നിര്‍ദ്ദേശിച്ചു. ഓരോ അഞ്ച് വര്‍ഷം കൂടുന്‌പോഴും നടത്തുന്ന ശന്പള, പെന്‍ഷന്‍ പരിഷ്‌കരണം മൂലം സര്‍ക്കാരിന്റെ ധനസ്ഥിതി മൂന്നുവര്‍ഷക്കാലം മോശമായി തുടരുന്ന സാഹചര്യമാണെന്ന് സമിതി വിലയിരുത്തി.
പുതിയ കോഴ്‌സുകളും കോളേജുകളും ഇനി അണ്‍എയ്ഡഡ് സമ്പ്രദായത്തില്‍മാത്രം തുടങ്ങുക., സ്വകാര്യ എയ്ഡഡ് സ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന ടീച്ചിംഗ് ഗ്രാന്റ് സംവിധാനത്തില്‍ സമൂലമായ പരിഷ്‌കരിക്കണംം തുടങ്ങിയവയാണ് കമ്മിറ്റിയുടെ മറ്റുപ്രധാന ശുപാര്‍ശകള്‍. ഡോ. ബി.എ. പ്രകാശ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.












Click it and Unblock the Notifications