Get Updates
Get notified of breaking news, exclusive insights, and must-see stories!

സുധാകരന്റെ വിവാദപ്രസംഗം: കേസ് പിന്‍വലിച്ചു

K Sudhakaran
തിരുവനന്തപുരം: സുപ്രീം കോടതി ജഡ്ജി കൈക്കൂലി വാങ്ങുന്നത് നേരില്‍ കണ്ടുവെന്ന വിവാദ പ്രസംഗത്തിന്റെ പേരില്‍ കെ. സുധാകരന്‍ എംപിക്കെതിരേ വിജിലന്‍സ് രജിസ്റ്റര്‍ ചെയ്തിരുന്ന കേസ് പിന്‍വലിക്കാന്‍ കോടതി അനുമതി നല്‍കി. തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് കേസ് പിന്‍വലിക്കാന്‍ അനുമതി നല്‍കിയത്.

അഴിമതിക്ക് കൂട്ടുനിന്നു, കുറ്റകൃത്യം അറിഞ്ഞിട്ടും വെളിപ്പെടുത്തിയില്ല തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയായിരുന്നു കേസെടുത്തത്. എന്നാല്‍ സംഭവം നടന്നത് ദില്ലിയിലാണെന്നും സിബിഐ അന്വേഷണം നടക്കുന്നതിനാല്‍ വിജിലന്‍സ് അന്വേഷണത്തിന് നിയമസാധുതയില്ലെന്നും ചൂണ്ടിക്കാട്ടിയാണ് അന്വേഷണം അവസാനിപ്പിക്കാന്‍ വിജിലന്‍സ് അനുമതി തേടിയത്. ഇത് പരിഗണിച്ചാണ് കോടതിയുടെ നടപടി. വിജിലന്‍സ് റിപ്പോര്‍ട്ടിനെതിരേ നല്‍കിയിരുന്ന പൊതുതാല്‍പര്യ ഹര്‍ജിയും കോടതി തള്ളി.

21 ബാര്‍ ലൈസന്‍സുകള്‍ റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരേ സുപ്രീംകോടതിയില്‍ നല്‍കിയ അപ്പീലില്‍ അനുകൂല വിധിക്കായി സുപ്രീംകോടതി ജഡ്ജി 15 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നത് താന്‍ കണ്ടുവെന്നായിരുന്നു സുധാകരന്റെ പ്രസംഗം. ദില്ലിയിലെ കേരള ഹൗസില്‍ വെച്ചാണ് കൈക്കൂലി നല്‍കുന്നതിന് സാക്ഷിയായെന്നും സുധാകരന്‍ വെളിപ്പെടുത്തിയിരുന്നു.

ജയില്‍മോചിതനായ ആര്‍. ബാലകൃഷ്ണപിള്ളയ്ക്ക് സ്വീകരണം നല്‍കാന്‍ കൊട്ടാരക്കരയില്‍ സംഘടിപ്പിച്ച യോഗത്തില്‍ നടത്തിയ ആവേശ പ്രസംഗത്തിലാണ് സുധാകരന്റെ വിവാദവെളിപ്പെടുത്തലുകളുണ്ടായത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+