Get Updates
Get notified of breaking news, exclusive insights, and must-see stories!

യുവതിയെ ഉപയോഗിച്ച് പണം തട്ടുന്ന സംഘം പിടിയില്‍

Black Mail
പണക്കാരായ പുരുഷന്മാരെ യുവതിയെ ഉപയോഗിച്ച് ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടിയെടുക്കുന്ന സംഘം കാസര്‍കോട് അറസ്റ്റില്‍. കര്‍ണാടക സ്വദേശികള്‍ അടങ്ങുന്ന അഞ്ചംഗസംഘത്തെയാണ് കഴിഞ്ഞദിവസം അറസ്റ്റുചെയ്തത്. പ്രധാന പ്രതിയായ യുവതിയേയും മറ്റൊരാളെയും പിടികൂടാനുണ്ടെന്നും ഇവര്‍ ഉടന്‍ വലയിലാകുമെന്നും കാസര്‍കോട് എസ് പി എസ് സുരേന്ദ്രന്‍ അറിയിച്ചു.

കര്‍ണാടക മടിക്കേരി കക്കബെ കുഞ്ചില, കമ്മട്ട ഹൗസില്‍ കെ എം ജാഫര്‍, സുള്ള്യ ബട്ടംപാടിയിലെ ടിപ്പര്‍ ഡ്രൈവര്‍ കെ ഇസ്ഹാക്ക്്, കാസര്‍കോട് മേല്‍പറമ്പ് താമസിക്കുന്ന കൊടക് സോമവാര്‍പേട്ട സ്വദേശി ദൊഡ്ഡമള്‍, കാഗഡികട്ടെ ഹൗസില്‍ കെ ഇ ഉമ്മര്‍, കുമ്പള കോഴിയിപ്പാടി പേരാല്‍ ദീനടുക്കം ഹൗസില്‍ മുഹമ്മദ് ഷാക്കീര്‍, കുമ്പള കോയിപ്പാടി പേരാല്‍ ശാന്തിക്കുന്നിലെ ശൈലേഷ് എന്നിവരെയാണ് അറസ്റ്റുചെയ്തത്. കര്‍ണാടക ബാഗ മണ്ഡലം സ്വദേശിനിയായ മടിക്കേരിയിലെ മൈമൂന, കാസര്‍കോട് സീതാംഗോളിയിലെ പജ്ജു എന്നിവരെയാണ് പിടികൂടാനുള്ളത്.

ഗള്‍ഫുകാരനായിരുന്ന സുള്ള്യയിലെ അസീസിനെ പരിചയപ്പെട്ട് മൈമൂനയെക്കൊണ്ട് വിളിപ്പിച്ച് ട്രാക്കില്‍പ്പെടുത്തി സുള്ള്യയിലെ ഒരു ലോഡ്ജില്‍ കൊണ്ടുപോയി 25 ലക്ഷം രൂപ ആവശ്യപ്പെട്ട് ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ശ്രമിച്ച കേസിലാണ് സംഘം പിടിയിലായതെന്നാണ് പൊലീസ് പറയുന്നത്. 25 ലക്ഷം രൂപ തന്നില്ലെങ്കില്‍ മാനം കളയുമെന്നും സംഭവം ബന്ധുക്കളെയും നാട്ടുകാരെയും അറിയുമെന്നും ഭീഷണിപ്പെടുത്തുകയായിരുന്നു. തുടര്‍ന്നു ഈയാളുടെ പേരില്‍ സുള്ള്യയിലുള്ള കാപ്പിതോട്ടം പ്രതികള്‍ എഴുതിവാങ്ങുകയും ചെയ്തു. രക്ഷപ്പെട്ട അസീസ് സുള്ള്യ പൊലീസില്‍ വിവരമറിയിച്ചതോടെയാണ് പ്രതികള്‍ക്കായി പൊലീസ് വലവിരിച്ചത്.

സുള്ള്യ പൊലീസാണ് സംഘത്തിലെ കര്‍ണാടക സ്വദേശികളെ ആദ്യം വലയില്‍പ്പെടുത്തിയത്. പിന്നീട് കാസര്‍കോട് സി ഐയും സംഘവും മറ്റുള്ള പ്രതികളെയും പിടികൂടി. കെ എം ജാഫര്‍ ഷെറീഫ് കൊലക്കേസിലെ പ്രതികൂടിയാണ്. മറ്റുള്ളവര്‍ നിരവധി കേസുകളില്‍പ്പെട്ടവരാണെന്നും പൊലീസ് പറഞ്ഞു. പണക്കാരായ പുരുഷന്മാരെ പരിചയപ്പെട്ട് മൊബൈല്‍ വഴി യുവതിയെക്കൊണ്ട് വിളിപ്പിച്ച് ഒന്നിച്ച് ലോഡ്ജിലേക്കെന്നു പറഞ്ഞു കൂട്ടിക്കൊണ്ടുപോയാണ് ഇവര്‍ തട്ടിപ്പ് നടത്തുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+