Get Updates
Get notified of breaking news, exclusive insights, and must-see stories!

ദില്ലി പെണ്‍കുട്ടിയുടെ ചിതാഭസ്മം ഗംഗയിലൊഴുക്കി

ബല്ലിയ: ദില്ലിയില്‍ കൂട്ടബലാത്സംഗത്തനും മര്‍ദ്ദനത്തിനും ഇരയായി മരിച്ച യുവതിയുടെ ചിതാഭസ്മം ഗംഗയിലൊഴുക്കി. ചടങ്ങ് നടന്ന ബരൗലി ഘട്ടില്‍ കുട്ടികളും സ്ത്രീകളുമടക്കം നൂറുകണക്കിനാളുകളാണ് അന്തിമോപചാരം അര്‍പ്പിയ്ക്കാനെത്തിയത്.

13 ദിവസത്തെ പോരാട്ടത്തിനൊടുവില്‍ മരണത്തിന് കീഴടങ്ങിയ പെണ്‍കുട്ടിയുടെ ചിതാഭസ്മവുമായി കഴിഞ്ഞദിവസം രാത്രിയാണ് ബന്ധുക്കള്‍ ജന്മനാട്ടിലെത്തിയത്. രാവിലെ എട്ടുമണിക്കാണ് ചിതാഭസ്മം വഹിച്ച് കുടുംബാംഗങ്ങള്‍ ബരൗലി ഘട്ടിലേക്ക് തിരിച്ചു.
എംഎല്‍എ ഉപേന്ദ്ര തിവാരിയും ഇവരെ അനുഗമിച്ചിരുന്നു.

കനത്ത തിരക്കുമൂലം എട്ടു കിലോമീറ്റര്‍ ദൂരം താണ്ടിയത് മൂന്നു മണിക്കൂര്‍ കൊണ്ടാണ്. യുവതിയുടെ അച്ഛനും സഹോദരനുമാണ് അന്ത്യകര്‍മങ്ങള്‍ നിര്‍വഹിച്ചത്. ചടങ്ങിന് ശേഷം ഇവര്‍ പൊട്ടിക്കരഞ്ഞത് സ്ഥലത്തുണ്ടായിരുന്നവരെ കണ്ണുകളെ ഈറനണിയിക്കുകയും ചെയ്തു.

ജീവന് വേണ്ടി 13 ദിവസം പോരാടിയ 23 കാരി കഴിഞ്ഞ ശനിയാഴ്ചയാണ് സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആസ്പത്രിയില്‍ മരണത്തിന് കീഴടങ്ങിയത്. ഞായറാഴ്ച രാവിലെ ഡല്‍ഹിയിലെ ദ്വാരകയില്‍ സംസ്‌ക്കാരച്ചടങ്ങുകള്‍ നടന്നു.

ദില്ലിയില്‍ഡിസംബര്‍ 16 ന് രാത്രി ഓടുന്ന ബസ്സില്‍വെച്ചാണ് രാഷ്ട്രത്തെ നടുക്കിയ കൂട്ടബലാത്സംഗവും പീഢനവും നടന്നത്. യുവതിയുടെ കൂടെയുണ്ടായിരുന്ന യുവാവിനെ മര്‍ദിച്ചവശനാക്കിയ ആറംഗ സംഘം യുവതിയെ ക്രൂരമായി ഉപദ്രവിക്കുകയായിരുന്നു. അതിന് ശേഷം ഇരുവരെയും അര്‍ധനഗ്‌നരായി ഓടുന്ന ബസ്സില്‍നിന്ന് റോഡിലേക്ക് തള്ളുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+