തിയറ്ററില്‍ യുവാവിനെ 60കാരന്‍ കുത്തികൊന്നു

സംഭവത്തെക്കുറിച്ച് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനായ വിക്രം പട്ടീലിന്റെ ഭാഷ്യം ഇങ്ങനെ; പത്തൊമ്പത് വയസ്സുകാരനായ അജയ് കംകറും സഹോദരന്‍ തുഷാറും പുതുതായി റിലീസ് ചെയ്ത മറാത്തി പടം കാണാന്‍ ഉച്ചയ്ക്ക് 2ണിയോടുകൂടി ഭാരത് മാതാ സിനിമ ടാക്കീസില്‍ എത്തി. 3മണിയുടെ സിനിമയ്ക്ക് ടിക്കറ്റെടുക്കാന്‍ ക്യുവില്‍ കാത്തുനിന്ന ഇവരുടെ അടുത്തേക്ക് അശോക് ചവാന്‍ എന്ന കുറ്റവാളി കടന്ന് വരികയായിരുന്നു.
തിക്കിതിരക്കി ക്യുവില്‍ ഇടിച്ചു കയറാന്‍ ശ്രമിച്ച ഇയാളെ അജയും സഹോദരനും പലപ്രാവശ്യം എതിര്‍ത്തു നോക്കിയെങ്കിലും പിന്നോട്ട് പോവാന്‍ തയ്യാറായില്ല. ചുറ്റും കൂടി നിന്നവര്‍ ഇയാള്‍ക്കെതിരെ സംസാരിച്ചപ്പോള്‍ ക്ഷുഭിതനും ഇളിഭ്യനുമായ ഇദ്ദേഹം അടുത്തുള്ള ഇളനീര്‍ കച്ചവടക്കാരന്റെ കയ്യില്‍ നിന്നും വെട്ടുകത്തി വാങ്ങി തിരിച്ചുവന്ന് അജയ്യെ പിന്നില്‍ നിന്ന് കുത്തുകയായിരുന്നു.
പലപ്രാവശ്യം കുത്തി മുറിവേല്‍പിച്ച ഇയാള്‍ കൃത്യനിര്‍വ്വഹണത്തിനു ശേഷം ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചുവെങ്കിലും അടുത്തുണ്ടായിരുന്ന രണ്ട് ട്രാഫിക് പോലീസുകാര്‍ ഇയാളെ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ഹോസ്പിറ്റലില്‍ എത്തുന്നതിനു മുമ്പെ വഴിക്കുവെച്ചു തന്നെ അജയ് മരണപ്പെട്ടിരുന്നു.












Click it and Unblock the Notifications