Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉല്‍ക്കാഗര്‍ത്തത്തില്‍ ചാടിയ ഇന്ത്യക്കാരന് പരിക്ക്

വാഷിങ്ടണ്‍: യുഎസിലെ അരിസോണയില്‍ ഉല്‍ക്കാപതനത്തിലൂടെ രൂപം കൊണ്ട അഗാധഗര്‍ത്തത്തിലേക്ക് ദേവപ്രതീയ്ക്കെന്ന പേരില്‍ എടുത്തചാടിയ ഇന്ത്യന്‍ വംശജന് ഗുരുതരപരിക്ക്. കാലിഫോര്‍ണിയയില്‍ താമസിയ്ക്കുന്ന 28കാരനായ പരമീന്ദര്‍ സിങിനെയാണ് കയ്യുംകാലുമൊടിഞ്ഞ അവസ്ഥയില്‍ ഗര്‍ത്തത്തില്‍ നിന്നും രക്ഷാപ്രവര്‍ത്തകര്‍ പുറത്തെടുത്തത്.

ജനുവരി 11നാണ് സംഭവം നടന്നത്. മുപ്പതിലേറെ രക്ഷാപ്രവര്‍ത്തകര്‍ എട്ടുമണിക്കൂറോളം കഠിനപ്രയത്‌നം നടത്തിയാണ് പരമീന്ദറിനെ ഗര്‍ത്തത്തില്‍ നിന്നും പുറത്തുകൊണ്ടു വന്നത്.

Arizona's Meteor Crater

ലോകമെങ്ങുമുള്ള വിനോദ സഞ്ചാരികളുടെ ആകര്‍ഷണ കേന്ദ്രങ്ങളില്‍ ഒന്നാണ് നോര്‍ത്തേണ്‍ അരിസോണയിലെ മീറ്റിയോര്‍ ക്രേറ്റര്‍ പാര്‍ക്ക്. ഒരു മൈല്‍ വീതിയും 2.4 മൈല്‍ ചുറ്റളവും 600 അടി താഴ്ചയുമുള്ള അഗാധ ഗര്‍ത്തമാണിത്. ഇതിന് നടുക്ക് ഖനി തൊഴിലാളികള്‍ക്ക് താഴേയ്ക്ക് പോകാന്‍ ഇടുങ്ങിയ ഇടനാഴിയുണ്ട്. ദൈവത്തെ പ്രതീപ്പെടുത്താനായി ചാടിയ പര്‍മീന്ദര്‍ സിങ് ആ ഇടനാഴിയിലൂടെ നൂറടി താഴ്ചയിലേക്കാണ് പതിച്ചത്.

ഇയാള്‍ ചാടുന്നത് കണ്ട പാര്‍ക്ക് ജീവനക്കാര്‍ വിവരം പൊലീസിനെ അറിയിച്ചെങ്കിലും കൊടും തണുപ്പും ശക്തമായ ശീതക്കാറ്റും രക്ഷാപ്രവര്‍ത്തനം വൈകുന്നതിന് ഇടയാക്കി. ഏറെ ക്ലേശിച്ചാണ് രക്ഷാപ്രവര്‍ത്തകര്‍ ഗര്‍ത്തത്തിന് അരികെയെത്തിയത്. ഇരുള്‍ മൂടിയ അഗാധതയില്‍ നിന്നും ദുര്‍ബലമായ ഞരക്കങ്ങള്‍ കേട്ടതോടെ പരമീന്ദര്‍ ജീവനോടെ ഉണ്ടെന്ന് രക്ഷാപ്രവര്‍ത്തകര്‍ക്ക് ഉറപ്പായി. കൈയ്യും കാലും തകര്‍ന്നുവെന്നും വേദന അസഹ്യമാണെന്നും ഇയാള്‍ രക്ഷാപ്രവര്‍ത്തകര്‍ നല്‍കിയ റേഡിയോ ഉപകരണത്തിലൂടെ വെളിയില്‍ സന്ദേശങ്ങള്‍ നല്‍കി.

തുടര്‍ന്ന് ട്യൂബുകള്‍ വഴി വെള്ളവും ശുദ്ധവായുവും അവശ്യമരുന്നും ഭക്ഷണവും എത്തിച്ചു. ഗര്‍ത്തത്തിലേക്ക് ഇറങ്ങിയ രക്ഷാപ്രവര്‍ത്തകര്‍ ഇവിടെ വച്ച് തന്നെ പ്രാഥമിക ചികിത്സകളും നല്‍കി. കൊടും തണുപ്പ് മൂലം മരണാസന്നനായ നിലയിലായിരുന്നു ഇയാളെന്ന് അധികൃതര്‍ പറഞ്ഞു. ഒടുവില്‍ എട്ടു മണിക്കൂറിലേറെ നീണ്ട പ്രയത്‌നത്തിനൊടുവില്‍ അയാളെ അഗാധതയില്‍ നിന്നും പുറത്തു കൊണ്ടുവരുന്നതില്‍ രക്ഷാപ്രവര്‍ത്തകര്‍ വിജയിച്ചു.

കാലിഫോര്‍ണിയ യൂണിയന്‍ സിറ്റിയിലെ ട്രക്ക് ഡ്രൈവറായ പര്‍മീന്ദര്‍ സിംഗ് തന്റെ ട്രക്കില്‍ പാര്‍ക്കിലെത്തി ഗാര്‍ഡുകളുടെ കണ്ണുവെട്ടിച്ച് വേലിചാടികടന്ന് ഗര്‍ത്തത്തില്‍ ചാടുകയായിരുന്നു. ഗര്‍ത്തത്തില്‍ ചാടാന്‍ മാത്രമായി പരമീന്ദര്‍ കാലിഫോര്‍ണിയയില്‍ നിന്നെത്തിയെന്ന് വിശ്വസിയ്ക്കാനാവുന്നില്ലെന്ന് പാര്‍ക്ക് അധികൃതര്‍ പറയുന്നു.

അമ്പതിനായിരം കൊല്ലം മുമ്പ് ഉല്‍ക്കാപതനത്തിലൂടെ രൂപപ്പെട്ടുവെന്ന് കരുതപ്പെടുന്ന ഗര്‍ത്തത്തിന്റെ അടിത്തട്ട് ഗവേഷണ കേന്ദ്രമായും ഉപയോഗിക്കുന്നുണ്ട്. അതിന് നടുവിലാണ് ഖനനാവശ്യത്തിനായി കുഴിച്ച നൂറടിയിലേറെ താഴ്ചയുള്ള കുഴി. ഇതിലേക്ക് വീണാണ് പരമീന്ദര്‍ സിങ് പരലോകം വരെ പോയി തിരിച്ചുവന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+