Get Updates
Get notified of breaking news, exclusive insights, and must-see stories!

ദില്ലി പീഡനം: ആറാംപ്രതി കുട്ടി തന്നെ

Defendant in Delhi Bus Rape Declared Juvenile in Court Ruling
ദില്ലി: ദില്ലി കൂട്ട ബലാത്സംഗ കേസിലെ പ്രതികളില്‍ ആറാമത്തെയാള്‍ക്കു പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് വിധിച്ചു. ഇതോടെ 18 വയസ് പൂര്‍ത്തിയാവുന്ന ജൂണ്‍ നാലിന് ഇയാള്‍ക്കു മോചനം ലഭിക്കും. പ്രായപൂര്‍ത്തി തെളിയിക്കാന്‍ പ്രതിയുടെ അസ്ഥി പരിശോധന നടത്തണമെന്ന ദില്ലി പോലീസിന്റെ അപേക്ഷയും ജുവനൈല്‍ കോടതി തള്ളി.

ജുവനൈല്‍ ജസ്റ്റിസ് ആക്റ്റ് പ്രകാരം 16നും 18നും ഇടയില്‍ പ്രായമുള്ള പ്രതികള്‍ കുറ്റക്കാരെന്നു കണ്ടെത്തിയാല്‍ പരമാവധി മൂന്നു വര്‍ഷം സ്‌പെഷ്യല്‍ ഹോമിലേക്ക് അയയ്ക്കാം. 18 വയസു പൂര്‍ത്തിയാവുന്നതു വരെയേ ഇവരെ സ്‌പെഷ്യല്‍ ഹോമില്‍ പാര്‍പ്പിക്കാവൂ എന്ന് ആക്റ്റിലെ 16ാം വകുപ്പ് വ്യക്തമാക്കുന്നു.

സ്‌പെഷ്യല്‍ ഹോമില്‍നിന്ന് മോചിപ്പിക്കുന്നവരെ ജയിലിലേക്ക് അയയ്ക്കാനാവാത്തതിനാല്‍ ഫലത്തില്‍ ഇവരെ സ്വതന്ത്രരാക്കേണ്ടിവരും. ഇതനുസരിച്ച് 18 വയസ് തികയുന്ന വരുന്ന ജൂണ്‍ നാലിന് ദില്ലി പ്രതിക്ക് മോചനം ലഭിക്കും.

ദില്ലി കേസിലെ പ്രതിക്ക് 17 വര്‍ഷവും ആറു മാസവും 24 ദിവസവും (ഇന്നലെ വരെയുള്ള കണക്ക്) പ്രായമുണ്ടെന്നാണ് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന്റെ വിധി. ജനന സര്‍ട്ടിഫിക്കറ്റും സ്‌കൂള്‍ രേഖകളും പരിഗണിച്ചാണ് ബോര്‍ഡിന്റെ തീര്‍പ്പ്. ഇയാള്‍ ഇടയ്ക്കു വച്ച് പഠനം നിര്‍ത്തിയ സ്‌കൂളിന്റെ പ്രിന്‍സിപ്പല്‍ ഈ മാസം 15ന് രേഖകള്‍ ബോര്‍ഡിനു മുമ്പാകെ നല്‍കിയിരുന്നു.

കുട്ടിയെ തിരിച്ചറിയാന്‍ ആവുന്നില്ലെന്നാണ്, മൂന്നാം ക്ലാസ് വരെ പഠിച്ച സ്‌കൂളിലെ പ്രധാന അധ്യാപകര്‍ ബോര്‍ഡിനെ അറിയിച്ചത്. 1995 ജൂണ്‍ നാല് ആണ് കുട്ടിയുടെ ജനന തീയതിയെന്ന് പ്രവേശന സമയത്ത് പിതാവ് അറിയിച്ചിരുന്നതായി പ്രിന്‍സിപ്പല്‍ പറഞ്ഞു.

2012 ഡിസംബര്‍ 16ന്് സുഹൃത്തായ യുവാവിനൊപ്പം സിനിമ കണ്ടു വരികയായിരുന്ന പെണ്‍കുട്ടിയെ ദില്ലിയിലെ മുനീര്‍ക്ക ബസ് സ്‌റ്റോപ്പില്‍ നിന്ന് ബസില്‍ കയറ്റിക്കൊണ്ടുപോയി ആറ് പേരും ചേര്‍ന്ന്് ബലാല്‍സംഗം ചെയ്ത് മൃഗീയമായി മര്‍ദിച്ച് തള്ളുകയായിരുന്നു.ബസില്‍ അക്രമത്തിന് ഇരയായ 23കാരിയോട് ഏറ്റവും ക്രൂരമായി പെരുമാറിയത് ഈ പ്രതിയാണെന്നാണ് പൊലീസ് റിപ്പോര്‍ട്ട്.

ജുവനൈല്‍ കോടതിയുടെ വിധിക്കെതിരെ മേല്‍കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് പ്രെസിക്യുഷന്‍ അഭിഭാഷകര്‍ പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+