മുകേഷ് അംബാനിയ്ക്ക് ഇന്ത്യന്‍ മുജാഹിദീന്റെ വധഭീഷണി

ഫെബ്രുവരി 24നാണ് മുകേഷിന്റെ നരിമാന്‍ പോയന്റിലെ മേക്കര്‍ ചേംബറിലുള്ള ഓഫീസില്‍ എത്തിയ അജ്ഞാതനായ ഒരാള്‍ കത്ത് സീല്‍ ചെയ്ത കവര്‍ പേഴ്‌സണല്‍ സ്റ്റാഫിനെ ഏല്പിച്ചത്. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ പിന്താങ്ങുന്നതും മുകേഷിന്റെ കമ്പനി അവിടെ വലിയ നിക്ഷേപങ്ങള്‍ നടത്തുന്നതും എടുത്തുകാട്ടിയാണ് ഇന്ത്യന്‍ മുജീഹിദീന്‍ മുകേഷിന് ഭീഷണിക്കത്ത് അയച്ചിരിക്കുന്നത്. വഖഫ് ബോര്‍ഡിന്റെ ഭൂമിയിലാണ് മുകേഷ് അംബാനി 27 നിലകളുള്ള ആന്റ്‌ലിയയെന്ന സൗധം നിര്‍മ്മിച്ചിരിക്കുന്നതെന്നും ഇത് മുസ്ലീങ്ങളുടെ വികാരത്തെ വ്രണപ്പെടുത്തുന്നതാണെന്നും കത്തില്‍ പറയുന്നു.
ഇന്ത്യന്‍ മുജാഹീദീന്‍ അംഗമായ ഡാനിഷിനെ വിട്ടയയ്ക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഡാനിഷിനെ വിട്ട യച്ചില്ലെങ്കില്‍ മുകേഷ് അംബാനിയുടെ ജീവന്‍ അപകടത്തിലാകുമെന്നും കത്തില്‍ ഭീഷണിയുണ്ട്. ഭട്കല്‍ സഹോദരന്മാരെ ഒളിപ്പിച്ചതിന് അറസ്റ്റിലായ ബിഹാറിലെ ദര്‍ബാംഗ സ്വദേശിയായ മുഹമ്മദ് ദാനിഷ് അന്‍സാരിയുടെ കാര്യമാണ് കത്തില്‍ പരാമര്‍ശിച്ചിട്ടുള്ളതെന്ന് പോലീസ് കരുതുന്നു.
കത്ത് ലഭിച്ചതിനെത്തുടര്‍ന്ന് മുതിര്‍ന്ന റിലയന്‍സ് ഉദ്യോഗസ്ഥര്‍ സിറ്റി പോലിസ് കമ്മീഷണര്‍ സത്യപാല്‍ സിങ്ങിനെക്കണ്ട് പരാതിപ്പെട്ടു. ആരാണ് കത്ത് കൊണ്ടു നല്‍കിയതെന്നറിയാന്‍ ഓഫീസിലെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പോലിസ് പരിശോധിയ്ക്കും.












Click it and Unblock the Notifications