• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

രാഹുലിന്റെ മനസ്സ് കീഴടക്കുന്നത് ആരായിരിക്കും?

  • By Super

പെണ്ണുകെട്ടാനും പ്രധാനമന്ത്രിയാകാനും ഇല്ളെന്ന രാഹുല്‍ ഗാന്ധിയുടെ തുറന്നുപറച്ചില്‍ ചര്‍ച്ചയായിക്കഴിഞ്ഞു. ഗാന്ധികുടുംബത്തിലെ മൂന്ന് തലമുറ പ്രധാനമന്ത്രിപദം കൈയാളിയപ്പോള്‍, ഈ പയ്യന്‍ കല്യാണവും വേണ്ട രാജ്യഭാരം ചുമക്കാനുമില്ല എന്നു പറഞ്ഞത് കോണ്‍ഗ്രസുകാരെ ഞെട്ടിച്ചിരിക്കുകയാണ്. നിര്‍ബന്ധിത സാഹചര്യം വന്നാല്‍ രാഹുല്‍ അറച്ചുനില്‍ക്കില്ളെന്ന് വിശ്വസിക്കാനാണ് ഇപ്പോള്‍ അവര്‍ക്കിഷ്ടം.

കൈയില്‍ കിട്ടിയ പ്രധാനമന്ത്രി പദം മന്‍മോഹന്‍െറ ചുമലിലേക്കിട്ട് പിന്നാമ്പുറത്തുനിന്ന സോണിയയുടെ മകന്‍ ഇങ്ങനെ തറപ്പിച്ചു പറയുമ്പോള്‍ അപ്പണിക്ക് മറ്റാരെയെങ്കിലും കണ്ടുവച്ചിട്ടാണോ എന്ന സംശയം ന്യായം. മനസ്സുവായിച്ചിട്ടും കവടി നിരത്തിയിട്ടും ഒന്നും അല്ളെങ്കിലും രാജ്യത്തിന്‍െറ പ്രധാനമന്ത്രിക്കസേരയില്‍ അവരോധിക്കാന്‍ തക്ക ചില തലകള്‍ പലരുടേയും മനസ്സില്‍ ഉരുണ്ടുകൂടുന്നുണ്ട്.

അത് രാഹുലിന്‍െറ മനസ്സിലിരിപ്പാണെന്ന് സമര്‍ഥിച്ച് അച്ചുനിരത്താനും ഇനി അധിക നാള്‍ വേണ്ടി വരില്ല. പ്രതിരോധമന്ത്രി ഏ കെ ആന്‍റണി, ധനമന്ത്രി പി ചിദംബരം, ദില്ലി മുഖ്യമന്ത്രി ഷീല ദീക്ഷിത്, ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ.... രാഹുല്‍ കൈവിട്ടതോടെ ആളില്ലാതായ പ്രധാനമന്ത്രിക്കസേരക്കുള്ള പേരുകള്‍ പ്രചരിക്കുകയാണ്.

രാഹുല്‍ ഗാന്ധി

രാഹുല്‍ ഗാന്ധി

രാഹുലിന്റെ മനസ്സ് കീഴടക്കുന്നത് ആരായിരിക്കും?

എകെ ആന്റണി

എകെ ആന്റണി

ഗാന്ധികുടുംബത്തോട് അടുത്ത ബന്ധം, മിസ്റ്റര്‍ ക്ളീന്‍, അഴിമതി രഹിതന്‍, ജനകീയന്‍, സോണിയയുടെ വിശ്വസ്തന്‍, രാഹുല്‍ ക്യാമ്പുകളിലെ വിശിഷ്ടാതിഥി, കോണ്‍ഗ്രസിന്‍െറ ഉപാധ്യക്ഷ പദവിയില്‍ രാഹുലിനെ കുടിയിരുത്തിയ ബുദ്ധികേന്ദ്രം -പ്രതിരോധമന്ത്രി ഏ കെ ആന്‍റണിക്ക് പ്രധാനമന്ത്രി പദത്തിനുള്ള അര്‍ഹതക്ക് നിരത്താന്‍ പലതുണ്ട് കാരണങ്ങള്‍. തീരുമാനങ്ങളെടുക്കാന്‍ വൈകുന്നെന്നതു മാത്രമാണ് കേരളത്തിന്‍െറ ഈ മുന്‍മുഖ്യമന്ത്രിക്കെതിരെയുള്ള ഏക വിമര്‍ശനം.

പി ചിദംബരം

പി ചിദംബരം

ഗാന്ധികുടുംബത്തോട് വിധേയത്വം പുലര്‍ത്തുന്ന കോണ്‍ഗ്രസുകാരനാണ് പി.ചിദംബരം. നാലുവട്ടം ധനമന്ത്രിക്കസേര കൈയാളിയെന്നത് മേന്മ. രാജീവ്ഗാന്ധി ഫൗണ്ടേഷന്‍െറ തുടക്കക്കാരിലൊരാള്‍, ബുദ്ധിപൂര്‍വമായ ഭരണതന്ത്ര സമീപനങ്ങള്‍, രാജ്യത്തിന്‍െറ സാമ്പത്തിക കാര്യങ്ങളില്‍ വേണ്ടത്ര അവഗാഹം... പ്രധാനമന്ത്രിക്കുവേണ്ട മിക്ക യോഗ്യതകളും ചിദംബരത്തില്‍ കാണാം. എന്നാല്‍ ആള്‍ക്കൂട്ടത്തിന്‍െറ നേതാവല്ലാത്തതും വിട്ടുവീഴ്ചയില്ലാത്ത മനോഭാവങ്ങളും മൈനസ് മാര്‍ക്കാണ്.

ഷീലാദീക്ഷിത്

ഷീലാദീക്ഷിത്

ഷീലാദീക്ഷിത് നാലാംവട്ടവും ദില്ലി മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടാല്‍ രാജ്യത്തിന്‍െറ പ്രധാനമന്ത്രിയെന്ന രാജയോഗം അവരെ തേടിയത്തെിയാല്‍ അദ്ഭുതപ്പെടാനില്ല. ദില്ലിയിലെ ഇടത്തരക്കാരുടേയും പട്ടണവാസികളുടേയും പ്രിയനേതാവാണവര്‍. രാഹുലിനെ ഉപാധ്യക്ഷ സ്ഥാനത്തേക്ക് കൈപിടിച്ചുയര്‍ത്തിയ കോണ്‍ഗ്രസിന്‍െറ ജയ്പൂര്‍ യോഗത്തില്‍ രാഹുലിനോടുള്ള പുത്രവാത്സല്യത്താല്‍ നെഞ്ചുപിടച്ച അമ്മ. കൈകളില്‍ പൊന്‍മുത്തം നല്‍കിയാണ് ഗാന്ധികുടുംബത്തോടും രാഹുലിനോടുമുള്ള കൂറ് അവര്‍ ആവര്‍ത്തിച്ച് പ്രകടിപ്പിച്ചത്. സ്വന്തം കാഴ്ചപ്പാടനുസരിച്ച് കാര്യങ്ങളെ കാണുകയും ചെയ്യുകയും ചെയ്യുന്നുവെന്നതാണ് വിമര്‍ശനം.

സുശീല്‍കുമാര്‍ ഷിന്‍ഡേ

സുശീല്‍കുമാര്‍ ഷിന്‍ഡേ

ദളിതരിലൊരാള്‍ രാജ്യഭാരം പേറട്ടേയെന്ന് കരുതിയാല്‍ ഏറ്റവുംകൂടുതല്‍ സാധ്യത സുശീല്‍കുമാര്‍ ഷിന്‍ഡേക്കാണ്. മഹാരാഷ്ട്രക്കാരനായ ഈ ജനനേതാവ് താഴെക്കിടയില്‍നിന്ന് പ്രവര്‍ത്തിച്ച് രാജ്യത്തിന്‍െറ ആഭ്യന്തരമന്ത്രിയായ ആളാണ്. സോണിയയുടേയും രാഹുലിന്‍േറയും വിശ്വസ്തന്‍, ഉപരാഷ്ട്രപതി സ്ഥാനാര്‍ഥി, ഗവര്‍ണര്‍, മഹാരാഷ്ട്ര മുഖ്യമന്ത്രി, ഇപ്പോള്‍ കേന്ദ്ര ആഭ്യന്തരമന്ത്രി. രാഷ്ട്രീയത്തിലേക്ക് കൈപിടിച്ച് കൊണ്ടുവന്ന ശരത് പവാറിന്‍െറ എതിര്‍പ്പ് മാത്രം മതി ഷിന്‍ശഡയുടെ മോഹം വ്യാമോഹമാകാന്‍. ഭരണനൈപുണ്യം ഇതുവരെ തെളിയിക്കാനായിട്ടില്ളെന്നത് മറ്റൊരു ന്യൂനതയാണ്. ഇങ്ങനെ പ്രധാനമന്ത്രിക്കസേരയിലേക്ക് പല പേരുകള്‍ അന്തരീക്ഷത്തില്‍ ഉയര്‍ന്നുകേള്‍ക്കുമ്പോഴും ഒരു നാള്‍ ഞാനും അച്ഛനെപ്പോലെ എന്നുപറഞ്ഞ് രാഹുല്‍ ആ കസേരയിലിരിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ കണക്കുകൂട്ടല്‍.

English summary
There is a danger of reading too much into Rahul Gandhi’s statement that becoming prime minister is not his priority: In fact, Congress watchers believe he will eventually be prevailed upon to take up the most important job in the country, should the situation arise.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more