കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിഖില്‍ കുമാര്‍ ഇനി കേരള ഗവര്‍ണര്‍ ആകും

  • By Leena Thomas
Google Oneindia Malayalam News

Nikhil Kumar
ദില്ലി: നാഗാലാന്‍ഡ് ഗവര്‍ണര്‍ നിഖില്‍ കുമാര്‍ ഇനി കേരള ഗവര്‍ണറാകും. പുതിയ ഗവര്‍ണറെ നിയമിച്ചുകൊണ്ടുള്ള ഔദ്യോഗിക പ്രഖ്യാപനം രണ്ടു ദിവസത്തിനുള്ളിലുണ്ടാകും. എന്‍.എസ്.ജിയുടെ മുന്‍ മേധാവിയാണ് അദ്ദേഹം.

ബിഹാര്‍ സ്വദേശിയായ നിഖില്‍കുമാര്‍ 2009 ഒക്‌ടോബര്‍ മുതല്‍ നാഗാലാന്‍ഡ് ഗവര്‍ണറാണ്. ബിഹാറിലെ ഔറങ്കബാദ് മണ്ഡലത്തെ പ്രതിനിധാനം ചെയ്ത് 2004ല്‍ ലോക്‌സഭയില്‍ കോണ്‍ഗ്രസ് അംഗമായിരുന്നു. എന്‍എസ്ജി മേധാവി സ്ഥാനം വഹിച്ചിട്ടുള്ള നിഖില്‍കുമാര്‍ ഡല്‍ഹി പോലീസ് കമ്മീഷണറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

കേരള ഗവര്‍ണറായിരുന്ന എം.ഒ.എച്ച്. ഫാറൂക്കിന്റെ നിര്യാണത്തെ തുടര്‍ന്നു കര്‍ണാടക ഗവര്‍ണര്‍ എച്ച്.ആര്‍. ഭരദ്വാജിനായിരുന്നു കേരള ഗവര്‍ണറുടെ അധിക ചുമതല. കര്‍ണാടകം വിട്ട് കേരളത്തിന്റെ ഗവര്‍ണറാകാന്‍ ഭരദ്വാജ് ആഗ്രഹിച്ചിരുന്നതാണ്. എന്നാല്‍, ഭാഗ്യം വന്നത് നിഖില്‍ കുമാറിനാണ്.

കര്‍ണാടകത്തിലെ നിരന്തര രാഷ്ട്രീയ പ്രശ്‌നങ്ങള്‍ മൂലം കര്‍ണ്ണാടക വിടണമെന്ന് ഭരദ്വാജ് ആഗ്രഹിച്ചിരുന്നതാണ്. തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഗവര്‍ണ്ണര്‍മാരില്‍ സ്വസ്ഥമായി കഴിയാനാവുന്നത് കേരള ഗവര്‍ണര്‍ക്കാണ്.

കേരളത്തില്‍ കൂടുതല്‍ രാഷ്ട്രീയ പ്രതിസന്ധികള്‍ ഉണ്ടായേക്കാമെന്നതു കണക്കിലെടുത്താണ് പുതിയൊരു ഗവര്‍ണ്ണരെ തിരഞ്ഞെടുക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്.

English summary
Nagaland Governor Nikhil Kumar is set to move to Kerala in March as part of a gubernatorial reshuffle finalized by the home ministry,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X