ഇ ടിക്കറ്റിന് പിന്നാലെ ഇ ബോര്‍ഡിങ് പാസും

ടിക്കറ്റുകളുടെ കടലാസു പകര്‍പ്പിന് പകരം മൊബൈള്‍ ഫോണിലെ ഇ-ടിക്കറ്റുകള്‍ കാണിച്ച് ഇപ്പോള്‍ യാത്രക്കാര്‍ക്ക് വിമാനത്താവളത്തിനകത്ത് കടക്കാന്‍ കഴിയും. ഓണ്‍ലൈനായോ മൊബൈലിലൂടെയോ ചെക്-ഇന്‍ ചെയ്തുകഴിഞ്ഞാല്‍ ബോര്‍ഡിങ് കാര്‍ഡുകള്‍ എയര്‍ലൈന്‍ കമ്പനികള്‍ ഇമെയില്‍ ചെയ്യുന്ന രീതിയിലായിരിക്കും പുതിയ സംവിധാനം നിലവില്‍ വരുക.
പിന്നീട് സുരക്ഷാ പരിശോധനക്കിടെ മൊബൈലില്‍ ലഭ്യമാകുന്ന ഈ ബോര്‍ഡിങ് പാസുകള്‍ ഒരു എക്‌സ് റേ യന്ത്രത്തില്‍ കാണിക്കുന്ന വിധത്തിലായിരിക്കും പുതിയ സംവിധാനം നടപ്പിലാക്കുക. ഇതുമായി ബന്ധപ്പെട്ട ആശയം അംഗീകരിക്കപ്പെട്ടുകഴിഞ്ഞുവെന്ന് അധികൃതര്‍ പറയുന്നു.
നിലവില്‍ ദേഹപരിശോധന കഴിഞ്ഞശേഷം സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ യാത്രക്കാര്‍ക്ക് ബോര്‍ഡിങ് പാസ് സ്റ്റാമ്പ് ചെയ്തു നല്‍കുകയാണ് ചെയ്യുന്നത്. സുരക്ഷാ പരിശോധനയ്ക്കിടയില്‍ മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെ യാത്രക്കാരുടെ കയ്യിലുള്ള ഉപകരണങ്ങളെല്ലാം എക്‌സ് റേ പരിശോധന ചെയ്യേണ്ടതുണ്ട്. ഇതിനിടെയാണ് യാത്രക്കാരുടെ ദേഹപരിശോധന നടത്തുന്നത്.
അങ്ങനെയാകുമ്പോള്‍ മൊബൈലിലുള്ള ഇ ബോര്‍ഡിങ് പാസ് സുരക്ഷാ പരിശോധനയ്ക്കിടെ വരുത്തിയേക്കുന്ന പ്രശ്‌നങ്ങളാണ് ഈ സംവിധാനം നടപ്പില്‍വരുത്താന്‍ ഏക തടസമായി നില്‍ക്കുന്നത്. അത് ഉടന്‍ പരിഹരിയ്ക്കുകയും എത്രയും പെട്ടെന്ന് സംവിധാനം നിലവില്‍ വരുകയും ചെയ്യുമെന്ന് വ്യോമയാനമന്ത്രാലയ വൃത്തങ്ങള്‍ പറയുന്നു.
ഇതിനിടെ പല വിമാനത്താവള കമ്പനികളും യാത്രക്കാരുടെ ബാഗേജുകള്‍ എക്‌സറേ ചെയ്തതിന് ശേഷം സിഐഎഎസ്എഫ് ബാഗേജ് ടാഗ് സ്റ്റാമ്പു ചെയ്യുന്ന രീതി നിര്‍ത്തണമെന്ന് വ്യോമയാന മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ദില്ലി വിമാനത്താവളത്തിലെ ടെര്‍മിനല്‍ 3 പോലുള്ള തിരക്കേറിയ ഇടങ്ങളില്‍ ഇത് വലിയ പ്രശ്‌നങ്ങളുണ്ടാക്കുന്നുവെന്നാണ് ഇവര്‍ ചൂണ്ടിക്കാണിക്കുന്നത്.
ഈ ടാഗുകള്‍ ഏതെങ്കിലും നഷ്ടപ്പെടുകയാണെങ്കില്‍ യാത്രക്കാര്‍ വീണ്ടും സ്റ്റാമ്പ് ചെയ്ത ടാഗിനായി തിരികെ സെക്യൂരിറ്റി കൗണ്ടറില്‍ എത്തേണ്ടിവരുകയും അത് ഏറെ ബുദ്ധിമുട്ടാണ്ടാക്കുകയും ചെയ്യുമെന്നും വിമാനത്താവള കമ്പനികള്‍ പറയുന്നു












Click it and Unblock the Notifications